കൊച്ചി: മോൻസൺ മാവുങ്കലിനെ (Monson Mavunkal) ഇന്ന് കോടതിയിൽ (Court) ഹാജരാക്കും. കസ്റ്റഡി (Custody) കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് മോൻസണെ കോടതിയിൽ ഹാജരാക്കുന്നത്. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനിടെ മോൻസണെ നേരിട്ട് ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് (Crime Branch) മേധാവി ശ്രീജിത്ത് (Sreejith IPS) കൊച്ചിയിലെത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വമ്പൻ തട്ടിപ്പിന്റെ വിവരങ്ങളാണ് മോൻസൺ മാവുങ്കലുമായി (Monson Mavunkal) ബന്ധപ്പെട്ട് ഓരോ ദിവസവും പറത്തുവരുന്നത്. വിവരങ്ങൾ പുതിയത് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന് (Crime Branch) പിന്നാലെ മോൻസണെതിരെ അന്വേഷണം നടത്താൻ വിവിധ വകുപ്പുകൾ തീരുമാനിച്ചിട്ടുണ്ട്. 


Also Read: Monson Mavunkal : പുരാവസ്തുക്കൾ ഇപ്പോൾ 2 തരം ഒന്ന് ഒറിജിനൽ രണ്ട് മെയ്ഡ് ഇൻ മാവുങ്കൽ, അറിയാം കേരളം തിരയുന്ന തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കല്ലിനെ കുറിച്ച്          


ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ആനക്കൊമ്പ് Original അല്ലെന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിൽ തിരിച്ചറിഞ്ഞിരുന്നു. ക്രൈംബ്രാഞ്ചും വനം വകുപ്പും (Forest Department) മോട്ടോർ വാഹന വകുപ്പും (Motor Vehicle Department) ഇന്നലെ സംയുക്തമായാണ് മോൻസന്‍റെ കൊച്ചിയിലെ വാടക വീട്ടിൽ പരിശോധന നടത്തിയത്. ഒട്ടകത്തിന്റെ എല്ലുകൾകൊണ്ട് ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാൻ വിദഗ്ധ പരിശോധനയ്ക്കയക്കും. 


Also Read: Morphed Image : നടൻ ബൈജുവിനോടൊപ്പമുള്ള ചിത്രം മോർഫ് ചെയ്ത മോൻസൺ മാവുങ്കലാക്കി, മന്ത്രി വി ശിവൻക്കുട്ടി ഡിജിപിക്ക് പരാതി നൽകി


മോൻസന്റെ വാഹനങ്ങളുടെ വിശദാംശങ്ങളാണ് മോട്ടോർ വാഹന വകുപ്പ് തേടിയത്. കലൂരിലെ വീട്ടിലും ചേർത്തലയിലെ വീട്ടിലും ഒരേ സമയമായിരുന്നു ക്രൈംബ്രാഞ്ച് പരിശോധന. ഇതിനിടെ പരാതിക്കാരുടെ മൊഴിയെടുക്കുന്നത് ക്രൈംബ്രാഞ്ച് തുടരുകയാണ്. കെ സുധാകരനെ നിരവധി തവണ മോൻസന്‍റെ വീട്ടിൽ കണ്ടിട്ടുണ്ടെന്നും എന്നാൽ താൻ പണം കൈമാറുമ്പോൾ സുധാകരനെ കണ്ടിട്ടില്ലെന്നുമാണ് പരാതിക്കാരനായ രാജീവ് പറയുന്നത്. 


Also Read: VD Satheesan| തട്ടിപ്പുകാരനെന്നറിഞ്ഞാൽ സുധാകരൻ അവിടെ പോകുമോ- വി.ഡി സതീശൻ


കെ സുധാകരനെ (K Sudhakaran) മാത്രമല്ല മറ്റ് രാഷ്ടീയ പാർട്ടി നേതാക്കളേയും മോൻസന്‍റെ വീട്ടിൽ കണ്ടിട്ടുണ്ടെന്ന് പരാതിക്കാരൻ രാജീവ് അറിയിച്ചു. എന്നാൽ ഇവരുടെ പേരുകൾ വെളിപ്പെടുത്താൻ രാജീവ് തയ്യാറായില്ല. അതേസമയം, മോൻസൺ മാവുങ്കലിന്റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപ്പങ്ങൾ തന്റേതാണെന്ന് തിരുവനന്തപുരത്തെ ശിൽപ്പി സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. മോൻസൺ തനിക്ക് 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഇനി ഈ പണം കിട്ടുമെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.