പാലക്കാട്: മണ്ണാർക്കാട് കരിമ്പയിൽ വിദ്യാർഥികൾക്ക് നേരെ സദാചാര ​ഗുണ്ടായിസം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കരിമ്പ സ്വദേശികളായ സിദ്ദിഖ്, ഹരീഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു. ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിനാണ് പ്രതികൾ വിദ്യാർഥികളെ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനിടെ ആക്രമണം നടന്ന ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് പ്രതീകാത്മക പ്രതിഷേധം നടത്തി. മുൻപും ഇത്തരത്തിൽ ആക്രമണം ഉണ്ടായിട്ടുണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർഥികളെ പ്രതികൾ മർദ്ദിച്ചത് അധായപകന്റെ മുൻപിൽ വെച്ചാണ്. തടയാൻ ശ്രമിച്ച അധ്യാപകനെ തള്ളി മാറ്റുകയും ചെയ്തു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാർഥികളുടെ പ്രതിഷേധത്തിന് പുറമെ എസ്എഫ്ഐയുടെ നേതൃത്യത്തിലും പ്രതിഷേധ പ്രകടനമുണ്ടായിരുന്നു. സംഭവത്തിൽ ആദ്യെ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ലെന്നും വിദ്യാർഥികൾക്ക് പരാതിയുണ്ട്. അന്വേഷണത്തിന്റെ ഭാ​ഗമായി പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.


Also Read: Crime: പാലക്കാട് സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം, ഒരാൾ കസ്റ്റഡിയിൽ


 


സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴായിരുന്നു വിദ്യാർഥികൾക്ക് നേരെ ആക്രമണമുണ്ടായത്. അഞ്ച് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ സമയം ഒരാൾ വന്ന് പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തു. പെൺകുട്ടി കളെ അസഭ്യം പറയുകയും മർദ്ദിക്കാൻ തുനിഞ്ഞപ്പോൾ ഇത് ചോദ്യം ചെയ്യാനെത്തിയ വിദ്യാർഥികളെ നാട്ടുകാർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. 


അതേസമയം ഏറെ വൈകിയും വിദ്യാർഥികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ആണ് പ്രതികൾ പറയുന്നത്. കുട്ടികളുടെ കഴുത്തിലും നെഞ്ചിലും ഉൾപ്പെടെ വിദ്യാർഥികൾക്ക് മർദ്ദനമേറ്റിരുന്നു. പ്രദേശത്ത് ആളുകൾ കൂടിയപ്പോൾ അക്രമികൾ പിന്മാറുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് രക്ഷിതാക്കൾ വ്യക്തമാക്കിയിരുന്നു. 


"അയാൾ എന്റെ ശരീരത്തിലൂടെ കൈയ്യോടിക്കാൻ നോക്കി, ഓർക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയാണ്" സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാരോപണം


കൊച്ചി : കവിയും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാരോപണം. ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തതിന് പിന്നാലെ സിവിക് ചന്ദ്രന് പിന്തുണയുമായി എത്തിയവർക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ടാണ് എഴുത്തുകാരനെതിരെ യുവതി തന്റെ അനുഭവം അറിയിക്കുന്നത്. മകളെക്കാൾ പ്രായം കുറഞ്ഞ തന്നോട് അയാൾ കാണിച്ചത് ന്യായീകരിക്കുന്നത് കാണുമ്പോൾ തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് അറിയിച്ചുകൊണ്ടാണ് യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. 


"അയാളുടെ മകളേക്കാള്‍ പ്രായംകുറഞ്ഞ എന്നോട് ഇത്തരത്തില്‍ പെരുമാറിയ അയാളെ ആളുകള്‍ ന്യായീകരിക്കുന്നത് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നുന്നു. യാതൊരു താല്‍പ്പര്യവും ഇല്ലെന്നറിഞ്ഞിട്ടും ഒരുസ്ത്രീയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന അയാളുടെ പ്രവര്‍ത്തികളെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക?" വുമൺ എഗേയിൻസ്റ്റ് സെക്ഷ്യുവൽ ഹറാസ്മെന്റ് (വാഷ്) എന്ന ഫേസ്ബുക്ക് പേജിൽ പേര് വെളുപ്പെടാത്ത യുവതി കുറിച്ചു. നേരത്തെ എഴുത്തുകാരി ചിത്തിര കുസുമൻ സിവിക് ചന്ദ്രന് നൽകുന്ന പിന്തുണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എഴുത്തുകാരനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.