പത്തനംതിട്ട: സഹോദരനും സുഹൃത്തുക്കൾക്കും ഒപ്പം വഴിയരികിൽ നിന്ന പെൺകുട്ടിക്ക് നേരെ സദാചാര ഗുണ്ടായിസവുമായി രണ്ട് മദ്യപാനികൾ. തനിക്ക് നേരെ സദാചാര ഗുണ്ടായിസവുമായി (Moral Police) എത്തിയ മദ്യപാനികളെ ധീരമായി നേരിട്ട്, പ്രശ്‌നം സാമൂഹിക മാധ്യമത്തിൽ അവതരിപ്പിച്ച പെൺകുട്ടിയാണ് ഇപ്പോൾ ജനശ്രദ്ധ ആകര്ഷിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ വാഴമുട്ടതാണ് സംഭവം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


ഇളയ സഹോദരനും സുഹൃത്തുകൾക്കും ഒപ്പം സ്ഥലം സന്ദർശിക്കാൻ എത്തിയതായിരുന്നു യുവതി. കോന്നി സ്വദേശികളായ ഇവർ നാല്‌ പേരും വയലരികിലുള്ള ബണ്ട് റോഡിൽ വണ്ടി നിർത്തിയിട്ട് വിശ്രമിക്കുന്ന അവസരത്തിലാണ് സദാചാര ഗുണ്ടകൾ (Moral Policing) ഓട്ടോയിൽ എത്തിയത്. അമിതമായി മദ്യപിച്ചിരുന്ന ഇരുവരും വഴിയരികിൽ നിന്ന് നാൽവർ സംഘത്തോട് വണ്ടി മാറ്റാൻ ആവശ്യപ്പെടുകയും അവർ വാഹനം മാറ്റി കൊടുക്കുകയും ചെയ്‌തു.


ALSO READ: ഓണലൈൻ സുഹൃത്ത് അയച്ച് തന്ന ജന്മദിന സമ്മാനം വാങ്ങാൻ 60കാരി ചെലവാക്കിയത് 4 കോടി രൂപ ; പിന്നീട് മനസ്സിലായി തട്ടിപ്പാണെന്ന്


എന്നാൽ വീണ്ടും ഇരുവരും അസഭ്യ വർഷവുമായി നാൽവർ സംഘത്തിനുനേരെ വരികെയായിരുന്നു.  ആദ്യം പ്രതികരിക്കാൻ   താത്പര്യപ്പെടാതിരുന്ന പെൺക്കുട്ടിയും സംഘവും പിന്നീട് ആസഭ്യം പറയുന്നത് സഹിക്കാൻ കഴിയാതെ പ്രതികരിക്കുകയായിരുന്നുവെന്നും വീഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്. 


ALSO READ: യുവാവിന്റെ മുങ്ങി മരണം ഒരു വർഷത്തിന് ശേഷം കൊലപാതകമാണെന്ന് തെളിയിച്ച് പൊലീസ്, നരഹത്യ ഭീഷിണിപ്പെടുത്തി സ്വവർഗ്ഗരതിക്ക് നിർബന്ധിക്കുന്നതിനിടെ


 തുടർന്ന് സംഭവം വൻ പ്രശ്‌നമായി നാട്ടുക്കാർ എത്തിയപ്പോൾ ഓട്ടോയ്ക്ക് പോകാൻ സ്ഥലം നൽകാത്തതിനെ തുടർന്നാണ് പ്രശ്‌നം ഉണ്ടായതെന്നാണ് ഇരുവരും പറഞ്ഞത്. എന്നാൽ പെൺകുട്ടിയ്ക്ക് നേരെ അസഭ്യ വർഷം നടത്തിയതിനാലാണ് തങ്ങൾ പ്രതികരിച്ചതെന്നും. വണ്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ മാറ്റിയിട്ടുണ്ടെന്നും പെൺകുട്ടി അറിയിച്ചു. തുടർന്ന് പ്രശ്‌നം ആവസാനിപ്പിച്ച് സദാചാര ഗുണ്ടകൾ മടങ്ങുകയായിരുന്നു. സാമൂഹിക മാധ്യമത്തിൽ (Social Media) ഷെയർ ചെയ്യപ്പെട്ട വീഡിയോ ഇപ്പോൾ വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക