കണ്ണൂർ: ഏഴ് മാസം പ്രായമായ കുഞ്ഞിൻറെയും അമ്മയുടെയും മൃതദേഹം  കിണറ്റിൽ കണ്ടെത്തി. കണ്ണൂർ ചൊക്ലിയിലാണ് സംഭവം.  ഇരുവരുടെയും  മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നാണ് കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തീർത്തിക്കോട്ട് കുനിയിൽ ജ്യോസ്ന, കുഞ്ഞ് ഏഴുമാസം പ്രായമായ  ഡാർവിൻ എന്നിവരുടെ മൃതദേഹമാണ് പുലർച്ചെ കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഇവരുടെ വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.


ഇലക്ട്രീഷ്യനായ നിവേദാണ് മരിച്ച ജ്യോസ്നയുടെ ഭർത്താവ്. മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രിൽ സൂക്ഷിച്ചിരിക്കുന്നു. അതേസമയം കേസിൽ മറ്റെന്തെങ്കിലും ദുരൂഹതയോ പ്രശ്നങ്ങളോ ഉണ്ടോ എന്ന് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


പോക്‌സോ കേസിലെ ഇരയായ കുളത്തിൽ വീണ് മരിച്ചു


എട്ടു വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടുകാരുമൊത്ത് കളിക്കാർ പോയ കുട്ടിയാണ് മരിച്ചത്.. പെൺകുട്ടി പോക്സോ കേസിൽ ഇരയായതിനാൽ സംഭവത്തിൽ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 52 കാരനെ കുമളി പോലീസ് അറസ്റ്റു ചെയ്ത് നാലു ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.