Crime News: മദ്യം വാങ്ങാൻ പണം നൽകിയില്ല; മകൻ തീകൊളുത്തിയ അമ്മ മരിച്ചു
Crime News: മകൻ തീ കൊളുത്തിയതിനെ തുടർന്ന് 80 ശതമാനം പൊള്ളലേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ശ്രീമതി മരണമടഞ്ഞത്. തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യയായിരുന്നു മരണമടഞ്ഞ ശ്രീമതി
തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് മകന്‍ തീകൊളുത്തിയ അമ്മ മരിച്ചു. ചെമ്മണ്ണൂര്‍ സ്വദേശി ശ്രീമതിയാണ് മരിച്ചത്. എഴുപത്തിയഞ്ച് വയസായിരുന്നു. മകൻ തീ കൊളുത്തിയതിനെ തുടർന്ന് 80 ശതമാനം പൊള്ളലേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ശ്രീമതി മരണമടഞ്ഞത്. തൃശൂർ ചമ്മന്നൂർ ലക്ഷംവീട് കോളനി റോഡിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യയായിരുന്നു മരണമടഞ്ഞ ശ്രീമതി.
Also Read: സംസ്ഥാനത്ത് വൻ ലഹരി വേട്ട; വാടകമുറിയിൽ നിന്നും കണ്ടെടുത്തത് 150 കോടിയുടെ ഹെറോയിൻ!
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടർന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്നത് ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു. അക്രമം നടത്തിയ മകൻ മനോജിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മനോജിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.പൊള്ളലേറ്റ ശ്രീമതിയെ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പിന്നീട് സ്ഥിതി വഷളായതോടെയാണ് എറണാകുളത്തേക്ക് മാറ്റിയത്. സംഭവത്തില്‍ വടക്കേക്കാട് സിഐയുടെ നേതൃത്വത്തില്‍ കേസെടുത്തിട്ടുണ്ട്.
Also Read: ഇന്ന് കന്നി മാസത്തിലെ ആയില്യം; വ്രതമെടുക്കുന്നത് ഉത്തമം
ചൊവ്വാഴ്ച രാത്രി 10 മണിയോടെ മദ്യപിച്ചു ലക്കുകെട്ട മനോജ് വീണ്ടും മദ്യപിക്കാൻ വേനടി അമ്മയോട് പണം ചോദിച്ചതിനെ തുടർന്നാണ് വാക്ക് തർക്കമുണ്ടാകുകയും കൊലപാതത്തിൽ കലാശിക്കുകയും ചെയ്തത്. പണം നൽകാത്തതിനെ തുടർന്ന് മനോജ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ അമ്മയുടെ ദേഹത്തൊഴിച്ച് തീകൊളുത്തിയെന്ന് ശ്രീമതി പോലീസിന് മൊഴി നൽകി. സംഭവത്തെ തുടർന്ന് ശ്രീമതിയുടെ ബഹളം കേട്ട അയൽവാസി വിവരമറിയിച്ചതിനെ തുടർന്നാണ് ശ്രീമതിയുടെ മകൾ എത്തിയത് ശേഷം പോലീസിന്റെ സഹായത്തോടെ ശ്രീമതിയെ ആശുപതിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടന്ന വീട്ടിൽ ശ്രീമതിയും മനോജും മറ്റൊരു മാക്സൺ സജിയുമാണ് താമസിക്കുന്നത്. വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു വാഹനാപകടത്തെ തുടർന്ന് സജിയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. മദ്യത്തിനടിമയായ മനോജ് ദീർഘകാലമായി മാനസികാരോഗ്യ ചികിത്സയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൂടാതെ മദ്യം വാങ്ങാന്‍ പണം കൊടുക്കാത്തതിന്റെ പേരില്‍ പ്രതിയായ മനോജ് അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...