കൊല്ലം: ബൈക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി ഒൻപത് പവന്റെ സ്വർണമാല കവർന്ന സംഭവത്തിൽ വലിയ സംഭവം. പ്രതികൾക്ക് ക്വട്ടേഷൻ നൽകിയത് യുവതിയുടെ അമ്മയെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ അമ്മ എഴുകോൺ കാക്കക്കോട്ടൂർ കേരളപുരം കല്ലൂർവിള നെജി (48)യെ എഴുകോൺ പൊലീസ് വെള്ളിയാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്തു. ഡിസംബർ 24-ന് വൈകിട്ട് 7.45ന് ആയിരുന്നു സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Bjp ക്ക് തുടർഭരണം ഒരു വെല്ലുവിളിയേ അല്ല-സർവ്വെ


നെജിയുടെ മൂത്ത മകൾ അഖിന (20)യും ഭർത്താവ് ജോബിനും (24) കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇരുവരേയും സ്‌കൂടറിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു. ആക്രമണം നടത്തിയ കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാർജ മൻസിലിൽ ഷബിൻഷ (ചിപ്പി-29), വികാസ് ഭവനിൽ വികാസ് (34), കരിക്കോട് മുതിരവിള വീട്ടിൽ കിരൺ (31) എന്നിവരെ ജനുവരി ആറിന് പൊലീസ്(Kerala Police) പിടികൂടിയപ്പോഴാണ് സംഭവത്തിൽ നെജിയുടെ പങ്ക് പുറത്തായത്. പ്രതികൾ പിടിയിലായ ശേഷം വീടു വിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു.


ALSO READ: Amazon Great Republic Day Sale: 2000 രൂപയ്ക്ക് താഴെ വിലയിൽ 20 Gadget-കൾ


ചോദ്യം ചെയ്തപ്പോൾ മരുമകൻ പറഞ്ഞാൽ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമായിരുന്നു എന്നും നെജി പൊലീസിനോട് പറഞ്ഞു. ഇതിൻ മനംനൊന്താണത്രെ 10,000 രൂപയ്ക്ക് ഷെബിൻഷായ്ക്ക് ക്വടേഷൻ നൽകിയത്. നെജിയെ പൊലീസ്(Kerala Police) വിശദമായി ചോദ്യം ചെയ്തു വരികയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.