കൊച്ചി: കൊച്ചിയിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് റോഡിലേക്ക് എറിഞ്ഞത് അമ്മയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. കുഞ്ഞിന്‍റെ അമ്മയായ 23 വയസുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയിക്കുന്നതായും കമ്മീഷണർ  ശ്യാം സുന്ദര്‍ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവതി ഗര്‍ഭണിയായിരുന്നുവെന്ന കാര്യവും പ്രസവിച്ച കാര്യവും അതിജീവിതയുടെ രക്ഷിതാക്കള്‍ക്ക് അറിയില്ലായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നോ അതോ പുറത്തേക്കെറിഞ്ഞപ്പോള്‍ മരിച്ചതാണോ എന്നീ കാര്യങ്ങളിൽ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പോലീസ് പറഞ്ഞു.


 ALSO READ: കൊച്ചിയിലെ ക്രൂരത; നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക്‌ എറിഞ്ഞു കൊലപ്പെടുത്തി


വെള്ളിയാഴ്ച രാവിലെ എട്ടരയോടെണ് റോഡിലൂടെ പോയ ഒരു വാഹനത്തിലെ ഡ്രൈവര്‍ കൊറിയർ കവറില്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കെട്ട് കിടക്കുന്നത് കണ്ടത്. സമീപത്ത് രക്തവും കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് മനസ്സിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.


കൊച്ചി പനമ്പള്ളി നഗറിലെ വിദ്യാനഗറിലാണ് സംഭവം നടന്നത്. നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. സമീപത്തുള്ള ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ പുറത്തേക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.


മറ്റൊരു ഫ്ലാറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സിസിടിവിയിലാണ് കുഞ്ഞിനെ താഴേക്ക് എറിയുന്ന ദൃശ്യം പതിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ചതാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിയുന്ന ദൃശ്യങ്ങൾ ലഭിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.