മുംബൈ: മുംബൈയിൽ ബേക്കറിയില്‍ കഞ്ചാവ് (Marijuana) ഉപയോഗിച്ച് കേക്കുണ്ടാക്കി വിൽപന നടത്തിയ കേസിൽ പൊലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.  നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) നടത്തിയ പരിശോധനയിൽ മലദ് പ്രദേശത്തു നിന്നുമാണ് ഒരു കോളേജ് വിദ്യാർത്ഥി പിടിയിലായത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാളുടെ കയ്യിൽ നിന്നും മയക്ക് മരുന്ന് (Marijuana) പിടിച്ചെടുത്തിരുന്നു.  ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.   മയക്കുമരുന്ന് ലഹരിവസ്തുക്കൾ കലർത്തിയ കേക്കുകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് സിറ്റി ബേക്കറിയിൽ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ ജൂൺ 12 ന് റെയ്ഡ് നടത്തുകയും ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 


Also Read: Crime: അയൽവാസിയുടെ കൈവെട്ടിയ സംഭവത്തിലെ പ്രതി ജോമോളെ റിമാൻഡ് ചെയ്തു


ഇവരുടെ കയ്യിൽ നിന്നും 160 ഗ്രാം കഞ്ചാവും (Marijuana) പിടിച്ചെടുത്തു.  ബേക്കറിയില്‍ നിന്ന് ഭക്ഷണരൂപത്തില്‍ കഞ്ചാവ് പിടികൂടുന്ന രാജ്യത്തെ ആദ്യ സംഭവമാണിതെന്നാണ് എൻസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. 


അതേസമയം, മറ്റൊരു കേസിൽ കൊക്കെയ്ൻ വിലപ്‌ന നടത്തിയതിന് 35 കാരനായ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിലായി. ഇയാളുടെ പക്കൽ നിന്നും മൂന്ന് ലക്ഷം രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.