മൂന്നാര്‍: ദേവികുളം ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടയില്‍ നായാട്ടിനായി പോയിരുന്ന സംഘത്തെ സാഹസികമായി വനപാലകര്‍ പിടികൂടി. ഇവരുടെ പക്കല്‍ നിന്നും തോക്കും തിരകളും പിടിച്ചെടുത്തു.നാല് മാസം മുമ്പ് സംഘം നായാട്ട് നടത്തിയ ഭാഗത്തു നിന്നും ഇവര്‍ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓട്ടോറിക്ഷയിലും ബൈക്കിലുമായി നായാട്ടു സംഘം സഞ്ചരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദേവികുളം ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ വാഹനപരിശോധന നടത്തിയത്.വാഹനങ്ങളിലെത്തിയ നായാട്ടു സംഘത്തെ മാട്ടുപ്പെട്ടിക്ക് സമീപം വച്ച് വനപാലകര്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 


സംഘത്തിലുള്ളവര്‍ വനപാലകരെ കണ്ടതോടെ വാഹനം വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് വനപാലകര്‍ ഇരുട്ടുകാനം സ്വദേശി അജിത്ത്, അമ്പഴച്ചാല്‍ സ്വദേശി അമല്‍, തോക്കുപാറ സ്വദേശി സണ്ണി എന്നിവരെ സാഹസികമായി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഈ സംഘത്തിലുണ്ടായിരുന്ന സാബു, അജി എന്നിവരും തിരിച്ചറിയാത്ത ഒരാളും ഓടി രക്ഷപ്പെട്ടു.


നായാട്ടു സംഘത്തിന്റെ പക്കല്‍ നിന്നും തോക്കും തിരകളും വനപാലകര്‍ പിടിച്ചെടുത്തു.നാല് മാസം മുമ്പ് സംഘം നായാട്ട് നടത്തിയ ഭാഗത്തു നിന്നും ഇവര്‍ ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. പിടിയിലായ സംഘം സ്ഥിരം നായാട്ട് നടത്തുന്നവരാണെന്ന് വനപാലകര്‍ നല്‍കുന്ന വിവരം. ഓടിരക്ഷപ്പെട്ടവര്‍ക്കായി അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.