Murder Attempt: കോട്ടയത്ത് പാതിരാത്രി സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; രണ്ടു പേർ പിടിയിൽ
Crime News: കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പോലീസാണ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കട്ടപ്പന സ്വദേശി ബാബുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്
കോട്ടയം: ബസേലിയോസ് കോളജ് ജംക്‌ഷനിൽ നടുറോഡിൽ അർധരാത്രി സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം നടത്തിയതായി റിപ്പോർട്ട്. കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പോലീസാണ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ കട്ടപ്പന സ്വദേശി ബാബുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ രാത്രി 12:30 ഓടെയായിരുന്നു സംഭവം. മദ്യ ലഹരിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.
Also Read: Crime News: വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു എന്ന സ്ത്രീക്കായിരുന്നു വെട്ടേറ്റത്. സംഭവത്തിൽ അറസ്റ്റിലായത് ഇവരുടെ കൂടെ താമസിച്ചിരുന്ന ബാബുവാണെന്ന് പോലീസ് പറഞ്ഞു. പ്രതിയായ ബാബു ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ പുറത്തിറങ്ങിയത്. ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ബിന്ദുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
Also Read: ഉത്തർപ്രദേശിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
സംഭവ സമയം ജംക്‌ഷന് സമീപം കടത്തിണ്ണയിൽ കിടക്കുകയായിരുന്നു ബിന്ദു. ബിന്ദുവിന്റെ സമീപം അംഗപരിമിതനായ എരുമേലി സ്വദേശി രാജു ആഹാരം കഴിക്കാൻ ഒരുങ്ങുമ്പോൾ അവിടേക്ക് കത്തിയുമായി എത്തിയ ബാബു ഇയാളെ ആക്രമിക്കാനായിരുന്നു തുടക്കമിട്ടത്. ബാബു രാജുവിനെ വെട്ടാൻ തുടങ്ങിയപ്പോൾ കയ്യിലിരുന്ന ലോഹ ഊന്നുവടി ഉപയോഗിച്ച് വെട്ടു തടഞ്ഞ രാജു ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയത്താണ് ഇയാൾ ബിന്ദുവിനെ ആക്രമിച്ചത്. ബാബു കത്തി ഉപയോഗിച്ച് ബിന്ദുവിന്റെ കഴുത്തിൽ വെട്ടുകയായിരുന്നെന്ന് പോലീസിനോട് ദൃക്‌സാക്ഷികൾ പറഞ്ഞു. വെട്ടേറ്റ് രക്തം വാർന്നൊഴുകി റോഡിൽ പതിനഞ്ചു മിനിറ്റോളം കിടന്ന ബിന്ദുവിനെ പോലീസ് ആംബുലൻസ് വിളിച്ചുവരുത്തി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം ബിന്ദുവിന്റെ തല താങ്ങി പിടിക്കാൻ ബാബു ശ്രമിക്കുന്നുണ്ടായിരുന്നു. കൂടാതെ ഇയാൾ പോലീസിനെ അസഭ്യം പറയാനും ആക്രമിക്കാനും ശ്രമിക്കുകയും ബിന്ദുവിനെ കൊണ്ടുവന്ന ജനറൽ ആശുപത്രിയിൽ എത്തുകയുമുണ്ടായി.
Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനിയുടെ പ്രിയ രാശിക്കാർ!
ബാബുവാണ് ബിന്ദുവിനെ ആക്രമിച്ചതെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ആശുപത്രിയിൽ വച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒപ്പം ഇയാൾ ബിന്ദുവിനെ വെട്ടിയ ശേഷ വലിച്ചെറിഞ്ഞ വെട്ടു കത്തി പോലീസ് കണ്ടെടുത്തു. ബിന്ദുവിനെ കൂടാതെ എരുമേലി സ്വദേശി രാജുവിനെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജു വെട്ടിയെന്നാണ് പോലീസിനോടുള്ള ബാബുവിന്റെ മൊഴി. സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...