Murder Attempt : പ്രണയ വിവാഹത്തിന് പിന്തുണ നൽകി: ബന്ധുവിനെതിരെ ക്വട്ടേഷന്‍ നൽകി വധുവിന്റെ മാതാപിതാക്കൾ
റിപ്പോർട്ടുകൾ അനുസരിച്ച് വരന്റെ ബന്ധുവിനെതിരെ ആകെ മൂന്ന് തവണയാണ് വധുവിന്റെ മാതാപിതാക്കൾ ക്വട്ടേഷന്‍ നൽകിയത്.
Kozhikode : പ്രണയ വിവാഹത്തിന് (Love Marriage) പിന്തുണ നൽകിയതിനെ തുടർന്ന് വരന്റെ ബന്ധുവിനെതിരെ ക്വട്ടേഷന്‍ (Quotation) നൽകിയ സംഭവത്തിൽ വധുവിന്‍റെ അച്ഛനെയും അമ്മയെയും ക്വട്ടേഷന്‍ സംഘത്തെയും പിടികൂടി. കേസിൽ ആകെ ഏഴ് പേരെയാണ് പിടികൂടിയിട്ടുള്ളത്. റിപ്പോർട്ടുകൾ അനുസരിച്ച് വരന്റെ ബന്ധുവിനെതിരെ ആകെ മൂന്ന് തവണയാണ് വധുവിന്റെ മാതാപിതാക്കൾ ക്വട്ടേഷന്‍ നൽകിയത്.
പെൺകുട്ടിയുടെ രക്ഷിതാക്കളായ തലക്കുളത്തൂർ പാലോറ മൂട്ടിൽ അജിത, അനിരുദ്ധൻ എന്നിവരെയാണ് പിടികൂടിയത്. കൂടാതെ നടുവിലക്കണ്ടി വീട്ടിൽ സുഭാഷ്, സൗപർണിക വീട്ടിൽ അരുണ്‍, കണ്ടംകയ്യിൽ അശ്വന്ത്, കണിയേരി മീത്തൽ അവിനാശ്, പുലരി വീട്ടിൽ ബാലു എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്കാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ക്വട്ടേഷന്‍ നൽകിയത്.
ALSO READ: Alappuzha Twin Murder Case : ആലപ്പുഴ ഇരട്ട കൊലപാതക കേസിൽ രണ്ട് പേർ കൂടി പിടിയിൽ
ചോവായൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. ഡിസംബർ 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം നടത്താൻ സഹായിച്ചുവെന്ന് പറഞ്ഞ് വരന്റെ സഹോദരി ഭർത്താവിനെ ക്വട്ടേഷന്‍ സംഘം ആക്രമിക്കുകയായിരുന്നു. കയ്യാലത്തൊടി റിനീഷാണ് ആക്രമണത്തിന് ഇരയായത്. ദുരഭിമാനമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് അറിയിച്ചു.
ടെക്സ്റ്റൈൽ ഉടമയായ റിനീഷ് സ്ഥാപനം അടച്ച് തിരിച്ച് വരുന്ന വഴിക്ക്, വീടിന് മുന്നിൽ വെച്ച് ആക്രമിക്കുകയായിരുന്നു. വീടിനടുത്ത് വെച്ച് പരിചയഭാവത്തിൽ ഹെൽമറ്റ് അഴിക്കാൻ ആവശ്യപ്പെട്ടതിന് ശേഷം ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...