Cime: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; ഗൃഹനാഥനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാന്‍ ശ്രമം, പ്രതി പിടിയില്‍
Murder attempt by using snake: പാമ്പിനെ മുറിയിലേക്ക് എറിഞ്ഞ കിച്ചു എന്നയാളെ കാട്ടാക്കട പോലീസ് പിടികൂടി.
തിരുവനന്തപുരം: പാമ്പിനെ മുറിയിലേക്ക് എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം. മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതാണ് പാമ്പിനെ ജനലിലൂടെ മുറിയിലേക്ക് എറിഞ്ഞത്. കാട്ടാക്കടയിൽ നടന്ന സംഭവത്തിൽ പ്രതി പിടിയിലായി.
അമ്പലത്തിൻ കാല സ്വദേശി രാജേന്ദ്രന്റെ വീട്ടിലാണ് സംഭവമുണ്ടായത്. പാമ്പിനെ മുറിയിലേക്ക് എറിഞ്ഞ കിച്ചു എന്നയാളാണ് കാട്ടാക്കട പോലീസിന്റെ കസ്റ്റഡിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചയായിരുന്നു സംഭവമുണ്ടായത്. വീടിന് സമീപത്ത് ആൾ പെരുമാറ്റം കേട്ട് ഉണർന്നതായിരുന്നു വീട്ടുകാർ. തുടർന്ന് നടത്തിയ പരിശോധനയിൽ പാമ്പിനെ കണ്ടെത്തുകയും വീട്ടുകാർ ഇതിനെ അടിച്ചു കൊല്ലുകയും ചെയ്തു. തുടർന്ന് വീട്ടുകാർ കാട്ടാക്കട സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പോലീസ് ആദ്യം മുഖവിലക്കെടുത്തില്ല. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ തുടർന്ന് നടത്തിയ പരിശോധനയിൽ സംഭവം വാസ്തവമാണെന്ന് തെളിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി.
ALSO READ: കായംകുളത്ത് വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയത്ത് കുറിച്ചി മന്ദിരം കവലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മോഷണം; നടന്നത് വൻ ആസൂത്രണം
കോട്ടയം: കോട്ടയത്ത് കുറിച്ചി മന്ദിരം കവലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണം. സിസിടിവിയുടെ ഹാർഡ് ഡിസ്‌ക് അടക്കം മോഷണം പോയി. മന്ദിരം കവലയിൽ ഉള്ള കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സുധാ ഫൈനാൻസിയേഴ്സ് ധനകാര്യ സ്ഥാപനത്തിൻ്റെ ഷട്ടർ തകർത്ത് ഒന്നേൽ കോടി രൂപയുടെ സ്വർണവും, പണവും കവർന്ന സംഭവത്തിൽ വൻ ആസൂത്രണം നടന്നതായി പോലീസ് പറഞ്ഞു.
സ്ഥാപനത്തിൽ പണയം വെച്ച സ്വർണമാണ് നഷ്ടപ്പെട്ടത്. ഇതിന് ഒന്നേകാൽ കോടി രൂപയോളം മൂല്യം വരുമെന്നാണ് സ്ഥാപന ഉടമ പോലീസിന് നൽകിയ മൊഴി. എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടതായി സ്ഥാപന ഉടമ കെ.ആർ പരമേശ്വരൻ നായർ പറഞ്ഞിട്ടുണ്ട്. മോഷണ സംഘം കെട്ടിടത്തിന്റെ ഷട്ടർ പാതി തുറന്നു വെച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് അകത്തു കടന്നത് എന്നാണ് സംശയിക്കുന്നത്.
ഷട്ടർ പാതി ഉയർത്തി വെച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചതിനാൽ പുറത്തുനിന്നുള്ളവർക്ക് മോഷണശ്രമം അറിയാൻ സാധിച്ചില്ല. അർദ്ധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ 20 വർഷത്തോളമായി മന്ദിരം കവലയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് സുധാ ഫിനാൻസ്. മോഷണം നടന്ന ഈ ബിൽഡിങ്ങിലേക്ക് പ്രവർത്തനമാരംഭിച്ചിട്ട് ആറ് വർഷമായി.
പ്രധാന വാതിലിന്റെ പൂട്ടും ഷട്ടറും പൊളിച്ചാണ് മോഷണം നടന്നിട്ടുള്ളത്. പ്രധാന കവാടത്തിൽ തന്നെ സോപ്പുപൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും ലക്ഷണമുണ്ട്. കോട്ടയത്ത് നിന്നും വിരലടയാള വിദഗ്ധർ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. കൂടുതൽ പരിശോധനകൾക്ക് ശേഷമേ മോഷണശ്രമത്തെ കുറിച്ച് പറയാൻ കഴിയൂ എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് വ്യക്തമാക്കി. കോട്ടയം ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...