അഹമ്മദാബാദ്:  മാസങ്ങള്‍ക്കുമുന്‍പ്  കൊല്ലപ്പെട്ടയാള്‍ 'ജീവനോടെ' വീട്ടില്‍ മടങ്ങിയെത്തി,  എന്നാല്‍, കൊലക്കേസ് പ്രതികള്‍ ഇപ്പോഴും ജയിലില്‍ തന്നെ...!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള ഖാര്‍പാഡ ഗ്രാമത്തിലാണ് സംഭവം. കൊലക്കേസില്‍ പ്രതികളായ സഹോദരമാര്‍ ഇപ്പോഴും ജയിലിലാണ്. 


ഇസ്രി പോലീസ് സ്റ്റേഷന്‍റെ   പരിധിയിലാണ്  "സംഭവം "  നടന്നത്.   തൊഴിലാളിയെ ഈശ്വര്‍ മനാത്ത് കൊലചെയ്യപ്പെട്ട സംഭവത്തിലാണ് ഏറെ വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.


ഈ വര്‍ഷം ഫെബ്രുവരിയില്‍ മോതി മോറി ഗ്രാമത്തില്‍ കണ്ടെത്തിയ അജ്ഞാത  മൃതദേഹം ഈശ്വര്‍ മനാത്തിന്‍റെതെന്ന്  പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെയും നാട്ടുകാരില്‍ നിന്നുള്ള സ്ഥിരീകരണത്തിന്‍റെയും അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ നിഗമനം. 


എന്നാല്‍,  ഈശ്വര്‍ മനാത്ത്  വീട്ടില്‍ മടങ്ങിയെത്തിയതോടെ കാര്യങ്ങള്‍  വീണ്ടും കുഴഞ്ഞു മറിഞ്ഞു.  സംഭവം അറിഞ്ഞതോടെ ഗാന്ധിനഗര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ അഭയ് ചുദാസാമ ഇടപെട്ട് ഇസ്രി ഇന്‍സ്പെക്ടര്‍ ആര്‍ ആര്‍ തബിയാദിനെ സസ്പെന്‍ഡ് ചെയ്യുകയും സംഭവത്തെക്കുറിച്ച്  അന്വേഷിക്കാന്‍ ഉത്തരവിടുകയും  ചെയ്തിട്ടുണ്ട്.


അതോടൊപ്പം അടുത്ത ചോദ്യവും ഉയരുകയാണ്...  ഈശ്വര്‍ മനാത്ത്  എന്ന് കരുതി സംസ്ക്കരിച്ചത് ആരുടെ മൃതദേഹമാണെന്നാണ് ഇപ്പോള്‍ നാട്ടുകാരും വീട്ടുകാരും  ചോദിക്കുന്നത്. അജ്ഞാത  മൃതദേഹം ആരുടെതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ ഇസ്രി പോലീസ്..!!