കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ ഇഡി (Enforcement Directorate) അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണമാണ് നടത്തുന്നത്. ഇതിൽ തെളിവുകൾ ലഭിച്ചാൽ മാത്രമാണ് അന്വേഷണവുമായി മുന്നോട്ട് പോകുക. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോഴിക്കോട് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. റവന്യൂ ഉദ്യോ​ഗസ്ഥരുടെ പരാതിയിൽ പൊലീസും വനംവകുപ്പും (Forest Department) അന്വേഷണം നടത്തുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, സംസ്ഥാനത്തെ മരംമുറിക്കേസ് അന്വേഷണത്തിന് അഞ്ച് സംഘങ്ങളെ നിയോ​ഗിച്ചിട്ടുണ്ട്. വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ​ഗം​ഗാ സിം​ഗിനാണ് മേൽനോട്ട ചുമതല. ഏതൊക്കെ രീതിയിലുള്ള ക്രമക്കേട് നടന്നെന്നും എത്ര മരങ്ങൾ മുറിച്ചുമാറ്റിയെന്നുമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തും.


ALSO READ: Muttil Tree Cutting: മുട്ടിൽ മരം മുറി കേസ്: വിഷയം മുൻ മന്ത്രി കെ.രാജുവിന് അറിയാമായിരുന്നുവെന്ന് ആരോപണം


അതേസമയം, റവന്യൂ വകുപ്പിന്റെ (Revenue Department) ഉത്തരവിന്റെ മറവിൽ വൻ കൊള്ള നടന്നതായാണ് ആരോപണം. ഇത് സംബന്ധിച്ച് കൂടുതൽ ആരോപണങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. മുട്ടിൽ മരം മുറിയുമായി ബന്ധപ്പെച്ച് മുൻ മന്ത്രി കെ.രാജുവിന് അറിവുണ്ടായിരുന്നതായി ആരോപണം ഉയർന്നിരിക്കുകയാണ്. കേസിലെ പ്രതി റോജി അഗസ്റ്റിന്റെ സുഹൃത്തും വയനാട് ടിംബർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹിയും കൂടിയായ ബെന്നിയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. തടഞ്ഞില്ലെങ്കിൽ സർക്കാരിന് (Kerala Government) കോടികളുടെ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബെന്നി പറഞ്ഞു.


ALSO READ: മുട്ടിൽ മരം മുറിക്കേസ് അന്വേഷണത്തിന് സ്റ്റേ ഇല്ല; പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി


മുൻ മന്ത്രി കെ.രാജു, ഫോറസ്റ്റ് വകുപ്പ് മേധാവി, അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല എന്നിവർക്ക് പരാതി നൽകിയിരുന്നെന്നും ബെന്നി പറയുന്നു. മുൻ റവന്യു, വനം മന്ത്രിമാർക്ക് വിഷയത്തിൽ അറിവുണ്ടായിരുന്നെന്ന് റോജി പറഞ്ഞതായും ബെന്നി വെളിപ്പെടുത്തിയിട്ടുണ്ട്. വയനാട്ടില്‍ മാത്രം 37 കേസുകള്‍ മരംമുറിയുമായി ബന്ധപ്പെട്ട് ഇതിനോടകം രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. കേസിലെ പ്രതികളിലൊരാളായ ആന്റോയുടെ സഹോദരന്‍ റോജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി വ്യാപകമായ മരംകൊളള നടന്നിരിക്കുന്നത്. പലരുടെയും പട്ടയ ഭൂമിയില്‍ നിന്നും ഇയാള്‍ മരങ്ങള്‍ മുറിച്ചെടുത്തു. മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിന്‍ ഒളിവിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.