Mumbai Crime: ഹോസ്റ്റൽ മുറിയിൽ പെണ്‍കുട്ടിയുടെ നഗ്ന ശരീരം, കുറ്റാരോപിതനായ സെക്യൂരിറ്റി ഗാർഡ് ആത്മഹത്യ ചെയ്തു
Mumbai Crime: തിങ്കളാഴ്ച രാത്രി 11.30 നും ചൊവ്വാഴ്ച പുലർച്ചെ 4 നും ഇടയിലാണ് ബലാത്സംഗവും കൊലപാതകവും നടന്നതെന്ന് സംശയിയ്ക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഓം പ്രകാശ് കനോജിയ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
Mumbai: 18കാരിയായ കോളേജ് വിദ്യാർത്ഥിനിയെ ദക്ഷിണ മുംബൈയിലെ ഹോസ്റ്റൽ മുറിയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സെക്യൂരിറ്റി ജീവനക്കാരന്‍റെ മൃതദേഹം ഹോസ്റ്റലിനടുത്തുള്ള റെയിൽവേ ട്രാക്കിൽനിന്നും പോലീസ് കണ്ടെടുത്തു.
തിങ്കളാഴ്ച രാത്രി 11.30 നും ചൊവ്വാഴ്ച പുലർച്ചെ 4 നും ഇടയിലാണ് ബലാത്സംഗവും കൊലപാതകവും നടന്നതെന്ന് സംശയിയ്ക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഓം പ്രകാശ് കനോജിയ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
ചാർണി റോഡ് ഏരിയയിലാണ് സംഭവം. സബർബൻ ബാന്ദ്രയിലെ സർക്കാർ പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.30 ഓടെ ഹോസ്റ്റലിലെ മറ്റ് സുഹൃത്തുക്കളോട് സംസാരിച്ച ശേഷം പെണ്‍കുട്ടി ഉറങ്ങാൻ പോയെന്നാണ് പ്രാഥമിക വിവരം. പിറ്റേന്ന് പെണ്‍കുട്ടിയെ കാണാത്ത സാഹചര്യത്തില്‍ സുഹൃത്തുക്കളും ഹോസ്റ്റൽ ജീവനക്കാരും ഉച്ചയോടെ തിരയാൻ തുടങ്ങി. മുറി അകത്തുനിന്നും പൂട്ടിയ നിലയില്‍ ആയിരുന്നു. വിളിച്ചിട്ടും വാതില്‍ തുറക്കാത്ത സാഹചര്യത്തില്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിയ്ക്കുകയായിരുന്നു.
പോലീസ് എത്തി ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോൾ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളോടെ നഗ്നയായ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കഴുത്തിൽ 'ദുപ്പട്ട' കുരുങ്ങിയ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൂടാതെ, കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുകളോടെ നഗ്നയായ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിയ്ക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. സംഭവസ്ഥലത്തെത്തിയ ഫോറൻസിക്, വിരലടയാള വിദഗ്ധർ കൂടുതല്‍ തെളിവുകള്‍ ശേഖരിയ്ക്കുകയും ചെയ്തു.
അതേസമയം, സംഭവത്തില്‍ കുറ്റാരോപിതനായ സെക്യൂരിറ്റി ഗാർഡ് കുറ്റകൃത്യം നടന്ന് മണിക്കൂറുകൾക്കകം ആത്മഹത്യ ചെയ്യുകയും ചെയ്തു. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനെ ചൊവ്വാഴ്ച രാവിലെ ചാർണി റോഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് സ്വദേശിയായ പ്രതി കൊളാബയിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.
വിദ്യാർത്ഥിയുടെ ബന്ധുവിന്‍റെ പരാതിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം), 376 (ബലാത്സംഗം) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...