Crime News: സംസ്ഥാനത്ത് വൻ ലഹരി വേട്ട; വാടകമുറിയിൽ നിന്നും കണ്ടെടുത്തത് 150 കോടിയുടെ ഹെറോയിൻ!
Crime News: 150 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് വൻ ലഹരി വേട്ട. 150 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നെയ്യാറ്റിന്‍കര പത്താംകല്ലില്‍ ആറാലും മൂടിന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിന് മുകളില്‍ ഇവര്‍ വാടകക്ക് മുറിയെടുത്ത് രണ്ട് ദിവസമായി താമസിച്ച് വരികയായിരുന്നു.
ഇവിടെ നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി ഇവരെ ഇന്നലെ രാത്രി അറസ്റ്റു ചെയ്യാൻ സാധിച്ചത്. ഇവർ താമസിച്ചിരുന്ന കെട്ടിടം ബാലരാമപുരം നെല്ലിവിള സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. സംഭവത്തിൽ അറസ്റ്റിലായ രമേശ് തിരുവനന്തപുരം തിരുമല സ്വദേഹസിയും സന്തോഷ് ശ്രീകാര്യം സ്വദേശിയുമാണ്. എംഡിഎംഎ ഇനത്തിലുള്ള ഹെറോയിൽ ആണ് പിടിച്ചെടുത്തത് അതും 22 കിലോ. ഇത് വിപണിയിൽ 150 കോടിയോളം വിലവരും. ഈ ഹെറോയിന്‍ സിംബാബ്വെ ഹരാരെയിൽ നിന്നും മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ എങ്ങോട്ടാണ്, ആര്‍ക്കുവേണ്ടിയാണ് ഇത്രയും മയക്കുമരുന്ന് ഇവിടെ എത്തിച്ചതെന്ന കാര്യത്തില്‍ വ്യക്തതയല്ല. കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിൽ വാടകക്ക് മുറിയെടുത്ത് രണ്ട് മാസമായി ഇവർ താമസിച്ചു വരികയായിരുന്നു. പ്രതികളെ ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
Also Read: ഈ നാലക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള കുട്ടികൾ എല്ലാ കാര്യത്തിലും മുന്നിലായിരിക്കും
ഇതിനിടയിൽ കാസർകോട് കാഞ്ഞങ്ങാടും ലഹരിമരുന്ന് പിടികൂടിയിരുന്നു. 196 ഗ്രാം എംഡിഎംഎയുമായി ഒരു യുവാവ് അറസ്റ്റിലായിട്ടുണ്ട്. വെള്ളരിക്കുണ്ട് സ്വദേശി വി രഞ്ജിത്തിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പിടികൂടിയ ലഹരി മരുന്ന് വിപണിയിൽ പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...