Nedumangad Abhirami Suicide : നെടുമങ്ങാട് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
Nedumangad Abhirami Death Updates : അഭിരാമിയുടെ ആത്മഹത്യയിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു
നെടുമങ്ങാട് : യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഡന കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പനവൂർ പനയമുട്ടം തേവരുകുഴി തടത്തരികത്ത് വീട്ടിൽ അയ്യപ്പൻ എന്ന് വിളിക്കുന്ന ശരത്ത് (29)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ശരത്തിന്റെ ഭാര്യ 22കാരിയായ അഭിരാമിയെയാണ് വ്യാഴാഴ്ച രാവിലെ വീടിന്റെ പുറത്തെ ഗോവണിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരത് വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ആയിരുന്നു സംഭവം. രണ്ടര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പെയിന്റിങ് തൊഴിലാളിയായ ശരത് കല്യാണ നിശ്ചയം കഴിഞ്ഞ ഉടൻ തന്നെ അഭിരാമിയെ വിളിചിറക്കി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം അഭിരാമിയെ മർദിക്കുന്നത് പതിവായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ALSO READ : Nedumangad Abhirami Death: ഭർതൃ വീട്ടിൽ ഭാര്യ തൂങ്ങി മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ
അഭിരാമിയുടെ ആത്മഹത്യയിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് ആർ. ഡി.എന്റെ ഒയുടെ സാനിധ്യത്തിലാണ് കഴിഞ്ഞ ദിവസം ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. അഭിരാമിക്കും ശരത്തിനും ഒന്നര വയസ്സ് പ്രായമുള്ള ഒരു ആൺകുഞ്ഞുണ്ട്. അറസ്റ്റിലായ ശരത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.