Crime News : നെടുമങ്ങാട് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം; പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ
Nedumangadu Temple Robbery : ഇരിഞ്ചയം വേട്ടമ്പള്ളി കിഴക്കുംകര വീട്ടിൽ 20 വയസുള്ള രഞ്ജിത് , 16 വയസ് പ്രായമുള്ള പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്.
നെടുമങ്ങാട് നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളെ പിടികൂടി. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരിഞ്ചയം വേട്ടമ്പള്ളി കിഴക്കുംകരവീട്ടിൽ 20 വയസുള്ള രഞ്ജിത് , 16 വയസ് പ്രായമുള്ള പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് പിടിയിലായത്. ഒരു മാസത്തിനുള്ളിൽ നെടുമങ്ങാട് സ്റ്റേഷൻ പരിധിയിലെ നിരവധി ക്ഷേത്രങ്ങളിൽ ഇവർ കവർച്ച നടത്തിയിരുന്നു.
ഇത് കൂടാതെ ഇവരുടെ പേരിൽ നെടുമങ്ങാട് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. നവംബർ 24ന് പുലർച്ചെ 12:30 ന് പാങ്കാവ് ശ്രീധർമ്മ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തി തുറന്ന് ഇവർ പണം കവരുകയായിരുന്നു. ഇത് കൂടാതെ മൂഴി മണ്ണയിൽ ദേവീക്ഷേത്രം , കൈപ്പള്ളി തമ്പുരാൻ ക്ഷേത്രം , തിരിച്ചിറ്റൂർ ശിവക്ഷേത്രം , താന്നിമൂട് തിരിച്ചിട്ടപ്പാറ ഹനുമാൻ ക്ഷേത്രം എന്നിയിടങ്ങളിലും പ്രതികൾ മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
ALSO READ: മൂന്നാറിൽ ആനസവാരി കേന്ദ്രത്തിൽ പാപ്പാൻ കുത്തേറ്റ് മരിച്ചു; രണ്ടാം പാപ്പാൻ അറസ്റ്റിൽ
സംശയാസ്പതമായ രീതിയിൽ കണ്ട പ്രതികളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിനെ തുടർന്നാണ് മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, ഇൻസ്പെക്ടർ എസ്. സതീഷ്കുമാർ, എസ് ഐ മാരായ ശ്രീനാഥ്, സൂര്യ കെ ആർ , റോജോമോൻ, സി പി ഒമാർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...