പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര അന്ധവിശ്വാസി. സജിതയെ കൊലപ്പെടുത്താൻ കാരണം ചെന്താമരയുടെ അന്തവിശ്വാസമാണെന്ന് പ്രതിയുടെ അമ്മാവൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

നീളൻ മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്ന് ജ്യോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ഇയാൾ സജിതയെ വെട്ടികൊലപ്പെടുത്തിയത്. ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം പൂജയ്ക്കായ് ചെലവാക്കാറുണ്ടെന്നും പ്രതിയുടെ അമ്മാവൻ പറഞ്ഞു. 


Read Also: കണ്ണിൽ നിന്ന് ചെവി വരെ ആഴത്തിലുള്ള മുറിവ്, ശരീരത്തിൽ 8 വെട്ടുകൾ, വലത് കൈ അറ്റു; അതിക്രൂരതയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്


സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദം കാരണമാണ് ഭാര്യയും മക്കളും തന്നോട് അകന്നുകഴിയുന്നതെന്നാണ് സജിതയുടെ കൊലപാതകത്തിന് ശേഷം ചെന്താമര പൊലീസിന് നൽകിയ മൊഴി. തന്റെ കുടുംബ പ്രശ്നങ്ങൾക്ക് കാരണം മുടി നീട്ടി വളർത്തിയ സ്ത്രീയാണെന്ന് ജ്യോതിഷി പറഞ്ഞിരുന്നുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.  


ഇത് സജിതയാണെന്ന് ഉറച്ച് വിശ്വാസിച്ച ചെന്താമര  സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചു പുലർത്തി. അയൽപ്പക്കത്തെ വേറെ രണ്ടു സ്ത്രീകളേയും ഇയാൾ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിതിരുന്നു.


ചെന്താമര അന്തവിശ്വാസിയായിരുന്നു എന്ന് പ്രദേശവാസിയും വ്യക്തമാക്കി. മുടി നീട്ട് വളർത്തിയ സ്ത്രീ ആണ് ഇയാളുടെ കുടുംബപ്രശ്നത്തിന് കാരണമെന്ന വിശ്വസിച്ച ചെന്താമര തന്നെയും  ഭീഷണിപ്പെടുത്തിയതായി പ്രദേശവാസി പറഞ്ഞു. 


Read Also: ചെന്താമരയ്ക്കായി നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്; കൊല്ലപ്പെട്ടവരുടെ സംസ്കാരം ഇന്ന്


ചെന്താമരയുടെ കൈയിൽ ഒരു കൊടുവാളുണ്ട്. അവന്റെ കയ്യിലുള്ള കൊടുവാൾ കണ്ടിട്ടാണ് ഭാര്യ രക്ഷപ്പെട്ടത്. അല്ലാതെ സജിതയ്ക്ക് അതിൽ യാതൊരു ഉത്തരവാദിത്തവുമില്ല. ഇവിടെ അരിഞ്ഞ് വീഴ്‌ത്തേണ്ട മൂന്നു നാല് പേരുണ്ടെന്ന് അവൻ എപ്പോഴും പറയാറുണ്ടെന്നും അവനെ എല്ലാവർക്കും പേടിയാണെന്നും ബന്ധുക്കൾ പറയുന്നു .


കഴിഞ്ഞ ദിവസമാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെ അയൽവാസിയായ ചെന്താമരെ വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യയെ കൊന്ന കേസിലെ പ്രതിയാണ് ഇയാൾ.  2019 ഓഗസ്റ്റ് 30നാണ് സുധാകരന്റെ ഭാര്യ സജിതയെ ഇയാൾ കൊലപ്പെടുത്തിയത്. 


അതേസമയം, പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി നേരത്തെ ഒളിച്ചിരുന്ന അറക്കമല, പട്ടിമല എന്നിവിടങ്ങളിൽ തിരച്ചിൽ നടത്തും. അതിനിടെ ചെന്താമരയെ പാലക്കാട് നഗരത്തിൽ കണ്ടതായി സൂചന ലഭിച്ചിരുന്നു. എന്നാൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.