സോനയുടെ വിവാഹം കഴിഞ്ഞ് 14 ദിവസം മാത്രം; ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ
മരിച്ച മുറിയിൽ ഭർത്താവ് വിപിൻ ഉണ്ടായിരുന്നു.വിപിൻ ഉറക്കത്തിൽ ആയിരുന്നു എന്നാണ് പറയുന്നത്
തിരുവനന്തപുരം: നവ വധുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് , തണ്ണിച്ചാംകുഴി, സോന ഭവനിൽ ജെ.പ്രഭാകരൻ - ഷൈലജ ദമ്പതികളുടെ മകളുo വിപിൻറെ ഭാര്യയുമായ സോനയാണ് (22) മരിച്ചത്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് 14 ദിവസമായി. കിടപ്പ് മുറിയിൽ ആണ് മൃതദേഹം കണ്ടത്
മരിച്ച മുറിയിൽ ഭർത്താവ് വിപിൻ ഉണ്ടായിരുന്നു.വിപിൻ ഉറക്കത്തിൽ ആയിരുന്നു എന്നാണ് പറയുന്നത്.രാത്രി 11 ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നത് ആണ് കാണുന്നത് എന്ന് വിപിനും ബന്ധുക്കളും പറയുന്നത്. ഉടൻ സോനയെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും. തുടർന്ന് മെഡിക്കൽ കൊളേജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിപിനും അനുജൻ ഷിബിനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
സോനയും വിപിനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരും രണ്ട് സമുദായക്കാരുമാണ്. അതേസമയം സോനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...