Crime : നവവധു ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ; വിവാഹം കഴിഞ്ഞിട്ട് പത്ത് ദിവസങ്ങൾ മാത്രം
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കൊണ്ട് തേജ ലക്ഷ്മിയുടെ ബന്ധുക്കളും മറ്റ് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
Kozhikode : നവവധുവിനെ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊടുവള്ളി മാനിപുരം സ്വദേശിനി തേജ ലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 18 വയസായിരുന്നു. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് തേജ ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ഉണ്ണികുളം ഇയ്യാട് നീറ്റോറ സ്വദേശിയായ ജിനു കൃഷ്‌ണയാണ് തേജ ലക്ഷ്മി വിവാഹം ചെയ്തത്. ഭർതൃവീട്ടിലെ കിടപ്പ് മുറിയിലാണ് മരിച്ച നിലയിൽ തേജ ലക്ഷ്മിയെ കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കൊണ്ട് തേജ ലക്ഷ്മിയുടെ ബന്ധുക്കളും മറ്റ് നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് ആദ്യം ഭർത്താവ് ജിനു കൃഷ്ണയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച രാവിലെ ജിനു കൃഷ്‌ണ തേജലക്ഷ്മി അനങ്ങുന്നില്ലെന്ന് പറഞ്ഞതോടെയാണ് വീട്ടിലുള്ള മറ്റുള്ളവർ മരണവിവരം അറിയുന്നത്. ഫെബ്രുവരി ഒമ്പതാം തീയതിയാണ് ഇരുവരും വിവാഹിതരായത്. ആര്യസമാജത്തിൽ വെച്ചായിരുന്നു വിവാഹം.
ALSO READ: Shocking| നഗരസഭ വാർഡ് ഗ്രൂപ്പിൽ രണ്ട് അശ്ലീല വീഡിയോ,സി.പി.എം ലോക്കൽ കമ്മറ്റി അംഗത്തെ പുറത്താക്കി
തേജ ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിലെ ജനൽ കമ്പിയിൽ കുരുക്കിട്ട് കെട്ടിയ നിലയിലുള്ള തുണി കണ്ടെത്തിയതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. ഫെബ്രുവരി ഒമ്പതിന് തേജലക്ഷ്മിയെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു.
ALSO READ: വരാപ്പുഴ പീഡനക്കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ, രണ്ട് പേർ കസ്റ്റഡിയിൽ
തേജ്ജയെ കാണാതായതിനെ തുടർന്ന് വീട്ടുക്കാർ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തു. തുടർന്ന് അന്ന് വൈകുന്നേരത്തോടെ തേജ ലക്ഷ്മിയും ജിനു കൃഷ്‌ണയും പോലീസ് സ്റ്റേഷനിൽ ഹാജരാകുകയും, ജിനുവിനോടൊപ്പം പോകുകയും ചെയ്തു. വട്ടോളിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയായിരുന്നു തേജ ലക്ഷ്മി. ഇവിടെ നൽകിയിരുന്ന സർട്ടിഫിക്കറ്റുകളാണ് വിവാഹത്തിന് ഹാജരാക്കിയതെന്നും തേജലക്ഷ്മിയുടെ ബന്ധുക്കൾ പറയുന്നുണ്ട്.
ALSO READ: കൊല്ലത്ത് സ്കൂളിൽ പോകാൻ മടിച്ചതിന് ഒമ്പത് വയസുകാരനെ പൊള്ളലേൽപ്പിച്ചു; അമ്മ അറസ്റ്റിൽ
പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുള്ളൂവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബാലുശ്ശേരി പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ബാലുശ്ശേരി പോലീസ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സംഭവം നടന്ന സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്‌റ്റുമോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...