സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് നടത്തിയ  നെെജീരിയ സ്വദേശിയെ പൊലീസ് പിടികൂടി. കേരളത്തിലേക്ക് ലഹരി കടത്ത് നടത്തിയ കേസിലെ പ്രധാന പ്രതിയെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. 500g എംഡിഎംഎയാണ് നെെജീരിയ സ്വദേശി ഉൾപ്പെട്ട  സംഘം കേരളത്തിലേക്ക് കടത്തിയത്. എബുക്ക വിക്ടര്‍ എന്ന നൈജീരിയ സ്വദേശിയെയാണ് പൊലീസ് പിടികൂടിയത്. ഡൽഹിയിൽ നൈജീരിയൻ കോളനിയിൽ എത്തിയാണ് തൃശൂർ സിറ്റി പൊലീസ് ഇയാളെ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചില്ലറവിൽപ്പനക്കാർക്കിടയിൽ 'കെൻ'  എന്നു വിളിക്കുന്ന നൈജീരിയൻ പൗരന്‍   എബൂക്ക വിക്ടർ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്തുന്ന ആളാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കർണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ യുവാക്കൾക്കിടയിലാണ് ഇയാളുടെ ശൃംഖല പ്രവർത്തിച്ചിരുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്.


ALSO READ: ആദിവാസി യുവാവിനെ കള്ള കേസിൽ കുടുക്കിയ സംഭവം; രണ്ടു പ്രതികൾ കോടതിയിൽ കീഴടങ്ങി


കഴിഞ്ഞ മെയ് മാസത്തിൽ മണ്ണുത്തിയിൽ നിന്ന് 196 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണമാണ് ഇയാളിലേക്ക് എത്താൻ പൊലീസിന് സഹായിച്ചത്. അന്ന് പിടിയിലായ ചാവക്കാട് സ്വദേശി ബാർഹനുദ്ധീനെ ചോദ്യംചെയ്തതിൽ നിന്നാണ് വിദേശികളെ കുറിച്ച് വിവരം പൊലീസിന് ലഭിച്ചത്.  തുടരന്വേഷണത്തിൽ  സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി, പാലസ്തീൻ സ്വദേശി ഹസൻ എന്നിവരിലേക്ക് അന്വേഷണം എത്തുകയായിരുന്നു.


ബംഗളൂരുവിൽ നിന്ന് 2 മാസം മുൻപ് ഇവരെ അറസ്റ്റ് ചെയ്തു. ഈ പ്രതികളാണ് നൈജീരിയൻ പൗരനെ കുറിച്ച് പോലീസിനോട് പറഞ്ഞത്. ഏറെനാളത്തെ നിരീക്ഷണത്തിന്  ശേഷമാണ്   തൃശ്ശൂര്‍ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ് ഡൽഹിയിൽ നിന്ന് എബൂക്ക യെ അറസ്റ്റു ചെയ്തത്. പ്രതിയെ ന്യൂഡൽഹി സാകേത് കോടതിയിൽ ഹാജരാക്കി. ഇതിനു ശേഷമാണ്  തൃശ്ശൂരിലേയ്ക്ക് എത്തിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.