കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ പുറത്താക്കിയ നിഖിൽ തോമസ് അറസ്റ്റിൽ.  നിഖിലിനെ കോട്ടയം ബസ് സ്റ്റാൻ്റിൽ നിന്നുമാണ് പിടികൂടിയത്.  നിഖിൽ കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു പിടിയിലായത്.  വൈകിട്ട് മുതൽ തന്നെ നിഖിൽ പോലീസിന് മുന്നിൽ കീഴടങ്ങുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ നിഖിലിനെ പിന്തുടർന്നാണ് അറസ്റ്റ്  ചെയ്തതെന്ന് പോലീസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Fake Certificate Controversy: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെതിരെ കേസെടുത്ത് പോലീസ്


ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ്  വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് പ്രതിയായ നിഖിൽ തോമസ് പിടിയിലാകുന്നത്. കീഴടങ്ങാൻ നിഖിലിന് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്യുകയും കേസന്വേഷണത്തിൽ മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തുകയുമുണ്ടായി. ഇതിനിടയിൽ വ്യാജ സർട്ടിഫിക്കറ്റ് വിവാദം കൊടുത്തതിനു പിന്നാലെ നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. കൂടാതെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കിയതിന് പിന്നാലെ എസ്എഫ്ഐയും നിഖിലിനെ പുറത്താക്കി. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അപമാനമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും പ്രവർത്തകനെതിരെ നടപടിയെടുത്തത്.


Also Read: Shani Dev Favourite Zodiac Sign: ശനി ദേവന്റെ പ്രിയ രാശിക്കാർ ഇവർ, നിങ്ങളുമുണ്ടോ ഇതിൽ?


വിദേശത്തുള്ള മുൻ എസ്എഫ്ഐ നേതാവാണ് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിക്കാൻ നിഖിൽ തോമസിനെ സഹായിച്ചതെന്ന സൂചനയുണ്ട്.  സർട്ടിഫിക്കറ്റ് നിർമ്മാണം നടന്നത് കൊച്ചി കേന്ദ്രീകരിച്ചാണെന്നും നിഖിലിന്റെ സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്.  നിഖിൽ തോമസ് കായംകുളം മാർക്കറ്റ് ബ്രാഞ്ച് കമ്മിറ്റിയംഗമായിരുന്നു. നിഖിൽ തോമസിനെ അടിയന്തിരമായി പുറത്താക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.