Delhi : യെമൻ പൗരനെ കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തിനെ കേന്ദ്ര സർക്കാർ വാക്കാൽ പിന്തുണച്ചു. ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് രേഖാമൂലം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയാണ് ഉത്തരവ് ഇറക്കിയത്. രേഖാമൂലമായി കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാട് നാളെ അറിയിക്കാമെന്നും കോടതിയിൽ അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹർജി നൽകിയിരിക്കുന്നത് സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ്. നിമിഷപ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കാൻ കേന്ദ്ര സർക്കാർ നയതന്ത്ര തലത്തിൽ ഇടപെടണമെന്ന്   ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപ്പിച്ചത്. മാർച്ച് 7 തിങ്കളാഴ്ച നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ തലസ്ഥാനമായ സനായിലെ അപ്പീൽ കോടതി ശരിവെച്ചിരുന്നു. 


ALSO READ: Nimisha Priya : നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ഹർജി


നിലവിൽ യെമന്റെ സുപ്രീം ജുഡീഷ്യൽ കൗൺസിലാണ് നിമിഷയ്ക്ക് മുമ്പിലുള്ള പ്രതീക്ഷ. യെമൻ പ്രസിഡന്റ് അധ്യക്ഷനായ ജുഡീഷ്യൽ കൗൺസിലാണ് കേസ് പരിഗണിക്കുക. എന്നാൽ അതിൽ അപ്പീൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്ന് മാത്രമെ പരിശോധിക്കാൻ സാധ്യതയുള്ളു.  


പാലക്കാട് കൊലങ്കോട് സ്വദേശിനിയാണ് നിമിഷ. 2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ മഹ്ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടർടാങ്കിൽ ഒളിപ്പിച്ചത്.  ഈ കേസിൽ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ് കോടതി വിധിക്കെതിരെ അപ്പീലിന് പോയെങ്കിലും മാർച്ച് ഏഴിന് വധശിക്ഷ ശരിവെക്കുകയായിരുന്നു.


തന്നെ യെമൻ പൗരൻ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ ആത്മരക്ഷാർഥം കൊല ചെയ്തതാണെന്നുമാണ് നിമിഷയുടെ വാദം. സ്ത്രീയെന്ന പരിഗണനയും മകന്റെയും അമ്മയുടെയും കാര്യങ്ങൾ മുൻനിർത്തിയുമാണ് നിമിഷ ശിക്ഷ ഇളവിനായി കോടതിയെ സമീപിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.