Pala: പാലായെ  മാത്രമല്ല കേരളത്തെയൊന്നാകെ നടുക്കിയ പട്ടാപ്പകല്‍ കൊലപാതകത്തിന്‍റെ ചുരുള്‍ അഴിയുന്നു...   നിതിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട് എന്ന സംശയമാണ്  കൊലപാതകത്തില്‍ കലാശിച്ചത്... 


COMMERCIAL BREAK
SCROLL TO CONTINUE READING

പാലാ സെന്‍റ്  തോമസ് കോളജിലെ മൂന്നാം വര്‍ഷ ഫുഡ് പ്രോസസി൦ഗ്  ടെക്‌നോളജി വിദ്യാര്‍ഥിനി നിതിനയെ സഹപാഠി അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ സംശയമെന്ന് മൊഴികളില്‍ വ്യക്തമെന്ന് പോലീസ്. കൊലപാതകത്തിന് ശേഷം പിടിയിലായപ്പോഴും  അഭിഷേകിന് തന്‍റെ കൃത്യത്തില്‍ യാതൊരു കുറ്റബോധവും ഇല്ലെന്നും  പോലീസ് പറയുന്നു. 


നിതിനയുടെ ഫോണില്‍ മറ്റൊരു യുവാവുമൊത്തുള്ള ചിത്രം കണ്ടതാണ്  അരുംകൊലയില്‍   കലാശിച്ചത്.  


Also Read: Pala St Thomas College| നിതിനയെ കൊന്ന ശേഷം കടന്നു കളയാൻ പദ്ധതി, അഭിഷേക് പറയുന്ന കാരണം


പാലാ സെന്‍റ്  തോമസ് കോളജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ കളപ്പുരക്കല്‍ വീട്ടില്‍ നിതിനയെ അഭിഷേക് വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം യാതൊരു ഭാവഭേദവുമില്ലാതെ സമീപത്തെ ബെഞ്ചില്‍ ഇരിക്കുകയും ചെയ്തു. ചുറ്റും കൂടിയവരാണ്‌  പ്രതിയെ പോലീസില്‍ ഏല്‍പിച്ചത്.


Also Read: Pala St Thomas College| പാല സെൻറ് തോമസ് കോളേജ് ക്യാമ്പസിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊന്നു, ഉപയോഗിച്ചത് ചെറിയ കത്തി


എന്നാല്‍, സംഭവത്തിന് ശേഷവും   യാതൊരു കൂസലുമില്ലായിരുന്നു എന്നത്  പ്രതിയുടെ   മുഖഭാവത്തില്‍ നിന്നും  വ്യക്തമായിരുന്നു


അഭിഷേകിന്‍റെ മൊഴി ഇങ്ങനെ: 


'നിതിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്. അതിന്‍റെ ചിത്രങ്ങള്‍ താന്‍ ഫോണില്‍ കണ്ടു' ഇതാണ് ഇത്തരമൊരു കൃത്യം ചെയ്യുന്നതിലേക്ക് നയിച്ചത്. ഈ ബന്ധം സംബന്ധിച്ച്‌ നിതിനയോട് പലതവണ ചോദിച്ചു. എന്നാല്‍ കൃത്യമായി മറുപടി നല്‍കിയില്ല,  അഭിഷേക് പറഞ്ഞു.


Also Read: Pala St. Thomas Murder : പ്രണയ പകകളുടെ പഴയ ബെംഗളൂരു ഇപ്പോൾ കേരളമോ?


എന്നാല്‍, കൊലപാതകം ആഗ്രഹിച്ചിരുന്നില്ലെന്നും തന്‍റെ സംശയത്തിന് കൃത്യമായി മറുപടി ലഭിക്കുന്നതിനായി  ഭയപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും അഭിഷേക് പറയുന്നു. അതിനായി സ്വന്തം കൈ ഞരമ്പ് മുറിക്കാനാണ് കത്തി കൈയില്‍ വെച്ചിരുന്നത്. ഇതിലൂടെ നിതിനയുടെ സഹതാപം നേടിയെടുക്കാമെന്നും കരുതി, അഭിഷേക് പറഞ്ഞു.


വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് നാടിനെ നടുക്കിയ  കൊലപാതകം നടന്നത്.   ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കുമേല്‍ ആണധികാരത്തിന്‍റെ ചോരക്കളി തുടര്‍കഥയാവുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ പൊതുസ്ഥലത്ത്  എത്രമാത്രം സുരക്ഷിതര്‍ എന്ന  ചോദ്യവും ഉയരുന്നു... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.