കൊച്ചി : നിവിൻ പോളി നായകനായി എത്തുന്ന പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ കാക്കനാട് ഇൻഫോ പാർക്ക് പോലീസ് കണ്ണൂരിൽ നിന്ന് ഇന്ന് ഫെബ്രുവരി ആറിന് ലിജുവിനെ  അറസ്റ്റ് ചെയ്യുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയുടെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കവെയാണ് ലിജുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട് യുവതി പ്രതിയെ സഹായിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംവിധായകനെ അറസ്റ്റ് ചെയ്തതോടെ സിനിമ ഷൂട്ടിങ് പകുതിക്ക് വെച്ച് മുടങ്ങിയിരിക്കുകയാണ്. 


ALSO READ : Padavettu Movie: പടവെട്ടാൻ തിയേറ്ററുകളിലേക്ക്, പുതിയ പോസ്റ്റർ പുറത്ത് വിട്ട് താരങ്ങൾ


സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നടൻ സണ്ണി വെയ്നാണ് ചിത്രം നിർമിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിവിൻ പോളിക്ക് പുറമെ മഞ്ജു വാര്യർ, അതിഥി ബാലൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 



ചിത്രത്തിന്റെ പോസ്റ്റർ നിവിൻ പോളി 2021 ഒക്ടോബറിൽ പങ്കുവെച്ചിരുന്നു.  ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.