Delhi Girl dragging Case: പുതുവത്സര ദിനത്തില്‍ രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി "റോഡ്‌ അപകട"വുമായി ബന്ധപ്പെട്ട വാര്‍ത്തയിലാണ് എല്ലാ കണ്ണുകളും. രാജ്യത്തിന്‍റെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ഈ സംഭവത്തില്‍  കേന്ദ്രീകരിച്ചിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയില്‍ 20 കാരിയായ അഞ്ജലിയുടെ വേദനാജനകമായ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ നീക്കി പുറത്തുവരികയാണ്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്നത് രണ്ടു പെണ്‍കുട്ടികള്‍ ആയിരുന്നു. ദാരുണമായി കൊല്ലപ്പെട്ടത് പിന്നില്‍ യാത്ര ചെയ്തിരുന്ന അഞ്ജലി എന്ന പെണ്‍കുട്ടിയാണ്. 


Also Read:  Delhi Girl dragging Case: യുവതിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്, സ്കൂട്ടിയില്‍ സഞ്ചരിച്ചിരുന്നത് 2 പെണ്‍കുട്ടികള്‍..!! 


അതേസമയം, പോസ്റ്റ്‌മോർട്ടത്തിന് ശേഷം  അഞ്ജലിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അഞ്ജലിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. 


Also Read:  Delhi Girl dragging case: യുവതിയെ കാറിൽ വലിച്ചിഴച്ച സംഭവത്തിൽ  BJP നേതാവും, റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  


പോലീസ് നടത്തിയ വെളിപ്പെടുത്തലുകൾ അനുസരിച്ച് അഞ്ജലിയുമായി ലൈംഗികാതിക്രമം ഉണ്ടായിട്ടില്ല. സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ആഴത്തിലുള്ള മുറിവുകളും അമിത രക്തസ്രാവവും മൂലമാണ് പെണ്‍കുട്ടി മരിയ്കാന്‍ ഇടയായത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.  മൂന്ന് ഡോക്ടർമാരുടെ സംഘമാണ് തിങ്കളാഴ്ച  പോസ്റ്റ്‌മോർട്ടം നടത്തിയത്. തിങ്കളാഴ്ച വൈകീട്ട് മൗലാന ആസാദ് മെഡിക്കൽ കോളേജിലാണ് പാനൽ പോസ്റ്റ്‌മോർട്ടം നടത്തിയത്.


എന്നിരുന്നാലും, ലൈംഗികാതിക്രമം തള്ളിക്കളയാൻ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ (എഫ്എസ്എൽ) മറ്റൊരു സ്ഥിരീകരണം കാത്തിരിക്കുകയാണ്.


അതേസമയം,  കാർ പെണ്‍കുട്ടിയുടെ സ്‌കൂട്ടറിൽ ഇടിക്കുകയും തുടർന്ന് വലിച്ചിഴയ്ക്കുകയും ചെയ്‌തത് അവളുടെ മരണത്തിന് കാരണമായേക്കില്ല എന്ന് സംശയിക്കുന്നവരിൽ പെണ്‍കുട്ടിയുടെ അമ്മയും ഉൾപ്പെടുന്നു.


അതേസമയം, അപകട സമയത്ത് ഒപ്പമുണ്ടായിരുന്ന നിധി എന്ന പെണ്‍കുട്ടിയ്ക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് പോലീസ് പറയുന്നു. നിധിയെ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ അവര്‍  സഹകരിക്കുകയാണെന്നും ഡൽഹി പോലീസ് അറിയിച്ചു. അപകടം നടന്നതോടെ താന്‍ ഭയന്ന് സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ടുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.
 
അതേസമയം, ഡല്‍ഹി പോലീസ്  അധികാരി 12 മണിക്ക് മാധ്യമങ്ങളെ കണ്ടിരുന്നു. എന്നാല്‍ പത്ര പ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.


അതേസമയം, സംഭവത്തില്‍ കനത്ത പ്രതിഷേധമാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്. സംഭവത്തില്‍ BJP നേതാവിന്‍റെ പങ്ക് പുറത്തുവന്നതോടെ ബലാത്സംഗക്കേസ് അപകടമായി കണക്കാക്കി പോലീസ് മൂടിവെക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആളുകൾ കനത്ത പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ, പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ തൂക്കിലേറ്റണം എന്നാണ് ആളുകള്‍ ആവശ്യപ്പെടുന്നത്. 
   
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.