കുപ്രസിദ്ധ മോഷ്ടാവ് മരിയാർപൂതത്തെ നാട്ടുകാർ പിടികൂടി; വാക്കത്തികൊണ്ട് ആക്രണം, പിടിയിലായത് മോഷണത്തിനിടെ
മരിയാര്‍പൂതത്തെ പിടികൂടുന്നതിനിടെ വീട്ടുടമയ്ക്ക് ഇയാളുടെ കൈയിലിരുന്ന വാക്കത്തികൊണ്ട് വെട്ടേൽക്കുകയും ചെയ്തു. പോലീസിനോടുള്ള പ്രതികാരമായാണ് ഇയാൾ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധി തന്നെ ലക്ഷ്യമാക്കാറുള്ളത്. മരിയാർപൂതം ജയിലിൽ നിന്ന് ഇറങ്ങിയാൽ പ്രദേശവാസികളും പോലീസും ജാഗ്രതയിലാകും.
കൊച്ചി: കൊച്ചി പോലീസിന്റെ ഉറക്കം കെടുത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് മരിയാർ ഭൂതമെന്ന് അറിയപ്പെടുന്ന ജോൺസൺ വീണ്ടും പോലീസ് പിടിയിൽ. മോഷണശ്രമത്തിനിടെ പൂലർച്ചെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ പിടികൂടി നാട്ടുകാർ കൈ കെട്ടിയിട്ട ശേഷം പോലീസിനെ വിളിക്കുകയായിരുന്നു.
മരിയാര്‍പൂതത്തെ പിടികൂടുന്നതിനിടെ വീട്ടുടമയ്ക്ക് ഇയാളുടെ കൈയിലിരുന്ന വാക്കത്തികൊണ്ട് വെട്ടേൽക്കുകയും ചെയ്തു. പോലീസിനോടുള്ള പ്രതികാരമായാണ് ഇയാൾ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധി തന്നെ ലക്ഷ്യമാക്കാറുള്ളത്. മരിയാർപൂതം ജയിലിൽ നിന്ന് ഇറങ്ങിയാൽ പ്രദേശവാസികളും പോലീസും ജാഗ്രതയിലാകും.
Read Also: Fire Accident: 10 മിനിറ്റിൽ കത്തി നശിച്ച് ദുർഗ പന്തൽ, 3 കുട്ടികളടക്കം 5 പേർ വെന്തു മരിച്ചു
പ്രത്യേക രീതിയിലുള്ള ഓട്ടമാണ് ഇയാളെ പിടികൂടാൻ പ്രയാസമാകുന്നത്. കാലിന്‍റെ തള്ളവിരലിൽ ഊന്നി നിന്നുകൊണ്ടാണ് മതിലിനു മുകളിലൂടെ മിന്നൽ വേഗത്തിൽ ഇയാൾ ഓടി മറയുന്നത്. തമിഴ്നാട് സ്വദേശിയായ ഇയാൾ ബാല്യകാലത്താണ് ജോലി തേടി കൊച്ചിയിൽ എത്തിയത്. പിതാവിന്‍റെ പേരാണ് മരിയാർപൂതമെന്നാണ് ഇയാൾ പറയുന്നത്.
സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളാണ് സാധാരണ ഇയാൾ ലക്ഷ്യം വയ്ക്കാറ്. ഒരു തണവ മോഷണം നടത്തിക്കഴിഞ്ഞാൽ നീണ്ട ഇടവേള എടുക്കുന്നതും പതിവാണ്. മോഷണം കഴിഞ്ഞ് തീവണ്ടിയിൽ കയറി സ്ഥലം വിടും. പണം ചിലവായി തീർന്നു കഴിഞ്ഞാൽ അടുത്ത മോഷണം നടത്തു. മോഷ്ടിക്കാൻ പോകുമ്പോൾ കമ്പിപ്പാര, വെട്ടുകത്തി എന്നിവ ഇയാള്‍ കൈയിൽ കരുതും. മോഷ്ടിക്കുന്ന വീട്ടിലെ സ്ത്രീകളെ ഉപദ്രവിക്കുന്നതും ഇയാളുടെ പതിവാണ്.
കേരളത്തിലാകെ മുന്നൂറോളം കേസുകൾ ഇയാളുടെ പേരിലുണ്ട്. കൊച്ചി നഗരത്തിന്‍റെ ഊടുവഴികൾ പോലും ഇയാൾക്ക് മനപ്പാഠമായതിനാൽ പോലീസിന് ഇയാളെ പിടികൂടുന്നതും പലപ്പോഴും ശ്രമകരമാണ്. മരിയാർപൂതത്തിന്‍റെ ഭാര്യ പുനിതയാണ് ഇയാളെ മോഷണ മുതലുകൾ വിൽക്കാൻ സഹായിക്കാറ്. ഇവരെയും പല കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...