പ്രവാസി വ്യവസായിയില്‍ നിന്നും മരുമകന്‍ 108 കോടി രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണ ചുമതല ഡി.ഐ.ജിക്ക് കൈമാറി. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടര്‍ന്നാണ് പോലീസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. ആലുവ സ്വദേശിയും ദുബായില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ ലാഹിര്‍ ഹസ്സനാണ് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എറണാകുളം റെയിഞ്ച് ഡി.ഐ.ജിയുടെ മേല്‍നോട്ടത്തിൽ അന്വേഷണം നടത്താനാണ് നിർദ്ദേശം.  


COMMERCIAL BREAK
SCROLL TO CONTINUE READING

മരുമകൻ മുഹമ്മദ് ഹാഫിസ് തന്നെയും കുടുംബത്തെയും ചതിച്ചെന്നാണ് ലാഹിർ ഹസ്സന്റെ ആരോപണം. മഹാരാഷ്ട്ര മന്ത്രിയുടെ കമ്പനിയുടേത് ഉള്‍പ്പെടെ, വ്യാജ രേഖകള്‍ ഉണ്ടാക്കി 108 കോടി തട്ടിയെടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് ലാഹിർ ആലുവ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മുഹമ്മദ് ഹാഫിസ്, എറണാകുളം സ്വദേശി അക്ഷയ് തുടങ്ങി നാല് പേര്‍ക്കെതിരെ 2022 ഓ​ഗസ്റ്റിൽ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പ്രതികളെ കസ്റ്റഡിയിലെടുക്കാനോ വ്യാജ ഡോക്യുമെന്റുകള്‍ നിര്‍മ്മിച്ച സീലുകള്‍ പിടിച്ചെടുക്കാനോ പോലീസിനായില്ല. ലാഹിര്‍ ഹസ്സന്റെ മകന്റെ ഭാര്യയുടെ പേരിലുള്ള ഒന്നര കോടി രൂപയുടെ വാഹനം മുഹമ്മദ് ഹാഫിസിന്റെ കൈവശമുണ്ട്. ഇതും പോലീസ് കണ്ടെത്തിയിരുന്നില്ല.


Also Read: Kuwait: പ്രവാസി തൊഴിലാളിയെ മര്‍ദിച്ചു; ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ


 


കൂടാതെ കേസ് രജിസ്റ്റർ ചെയ്ത വിവരം അന്വേഷണ സംഘം മുഹമ്മദ് ഹാഫിസിനെ അറിയിച്ച് ട്രാന്‍സിറ്റ് ബെയിലിനുള്ള അവസരം ഉണ്ടാക്കിയെന്ന് ആക്ഷേപമുണ്ട്. ഇതേ തുടർന്ന് ലാഹിര്‍ ഹസ്സന്‍ എ.ഡി.ജി.പിക്കു പരാതി നല്‍കുകയും തുടര്‍ന്ന് അന്വേഷണം ആലുവ ഡി.വൈ.എസ്.പിയില്‍ നിന്നും മാറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറുകയും ചെയ്തിരുന്നു. ഈ അന്വേഷണവും മന്ദഗതിയിലാണെന്നും അതിന് കാരണം പ്രതികള്‍ക്കുള്ള ഉന്നത സ്വാധീനമാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ലാഹിറിന്റെ കമ്പനിയില്‍ ഇഡി റെയ്ഡ് നടന്നുവെന്നു പറഞ്ഞ് പിഴയടയ്ക്കാന്‍ നാല് കോടി രൂപ വാങ്ങിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിലും ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു. പിന്നീട് പലതും പറഞ്ഞ് 108 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഹാഫിസിന്റെ മാതാപിതാക്കളെയും പ്രതി ചേർത്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.