കൊല്ലം: കൊല്ലത്ത് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച അറുപതുകാരൻ അറസ്റ്റിൽ. കോട്ടുകൽ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കൽ വയലയിലാണ് സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് കുട്ടിയും സഹോദരനായ 13കാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മിഠായി വാങ്ങിനൽകാമെന്നു പറഞ്ഞ് കുട്ടിയെ പ്രതി വിളിച്ചുകൊണ്ട് പോവുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയുടെ നിലവിളി കേട്ട് സഹോദരൻ ഓടിയെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കുട്ടിയെ തൊട്ടടുത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ചായിരുന്നു പീഡനം. കുട്ടിയുടെ നിലവിളി കേട്ട് സഹോദരൻ ഓടിയെത്തുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാർ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.


കുട്ടിയെ ആശുപത്രിയിലെത്തിച്ച് പൊലീസിൽ പരാതി നൽകി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ പിടികൂടി. 
തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.