കൊല്ലം: കിളിക്കൊല്ലൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ചാത്തിനാംകുളം സ്വദേശിയായ 61 വയസുകാരനായ വിജയനാണ് അറസ്റ്റിലായത്.  സംഭവം നടന്നത് നാല് മാസം മുമ്പായിരുന്നു. ഇയാൾ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം നോക്കി വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: തൃശൂരിൽ തൊഴിലുടമയെ ഇതര സംസ്ഥാന തൊഴിലാളി വെട്ടി പരിക്കേൽപ്പിച്ചു


മാത്രമല്ല പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ ഇക്കാര്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിൽ ഭയന്ന് യുവതി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് ഇവർ ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതിനെ തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിജയനെ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ കുറ്റം നിഷേധിക്കുകയായിരുന്നു. ഇതിനു ശേഷം നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് വിജയന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചത്.


Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ ശനി ദേവൻ ഒരിക്കലും കൈവിടില്ല!


ഇതിനിടയിൽ ഗോവയിൽ വിനോദ സഞ്ചാരിയായ യുവതിയ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. ആഗസ്റ്റ് 23 ന് വടക്കേ ഗോവയിലായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ 47കാരനായ ലക്ഷ്മൺ ശിയാറിനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  യുവതിയും ലക്ഷ്മണും തമ്മിൽ നേരത്തെ തന്നെ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരുവരും വിമാനത്തിൽ വെച്ച് കണ്ടുമുട്ടുകയും പരസ്പരം നമ്പർ കൈമാറുകയും ചെയ്തിരുന്നു.  കഴിഞ്ഞ ആഴ്ച യുവതിയും ലക്ഷ്മണും വേറെവേറെയായി ഗോവ സന്ദർശിക്കാനെത്തിയതായിരുന്നു. ആഗസ്റ്റ് 23 ന് ലക്ഷ്മൺ യുവതിയ്ക്ക് ഫോൺവിളിക്കുകയും. തുടർന്ന് ഗോവയിൽ താൻ താമസിക്കുന്ന റിസോർട്ടിലേക്ക് യുവതിയെ ക്ഷണിക്കുകയുമുണ്ടായി. ഇതനുസരിച്ചു റിസോർട്ടിലെത്തിയ യുവതിയെ ലക്ഷ്മൺ റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.


Also Read: Onam Lucky Zodiacs: ഓണം മുതല്‍ ഈ രാശിക്കാരുടെ തലവര മാറും; ലഭിക്കും വൻ രാജ നേട്ടങ്ങൾ!


സംഭവത്തിന് ശേഷം ഇതിനെക്കുറിച്ച് പുറത്തുപറയരുതെന്ന് ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയ പോലീസ്  തുടർന്ന് ലക്ഷ്മണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.