ന്യൂഡൽഹി: ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് തടവ് ശിക്ഷ. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ചൗട്ടാലയ്ക്ക് ഡൽഹി റൗസ് അവന്യൂ കോടതി ശിക്ഷ വിധിച്ചത്. നാല് വർഷത്തെ തടവും 50 ലക്ഷം രൂപ പിഴയുമാണ് കോടതി അദ്ദേഹത്തിന് വിധിച്ചിരിക്കുന്നത്. ചൗട്ടാലയുടെ നാല് സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2005ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ മേധാവിയുമായ ഓം പ്രകാശ് ചൗട്ടാല കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നൽകണമെന്ന് ചൗട്ടാല കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടത്. സമൂഹത്തിന് അത് വലിയ സന്ദേശം നൽകുമെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.


Also Read: Aryan Khan Drug Case : ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് : ആര്യൻ ഖാന് ക്ലീൻ ചീറ്റ് നൽകി എൻസിബി കുറ്റപത്രം


1993 നും 2006 നും ഇടയിൽ നിയമാനുസൃതമായ വരുമാനത്തിന് ആനുപാതികമല്ലാത്ത 6.09 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് 2010 മാർച്ച് 26 നാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 1999 ജൂലൈ 24 മുതൽ 2005 മാർച്ച് 5 വരെ ഹരിയാന മുഖ്യമന്ത്രിയായിരിക്കെ ചൗട്ടാല തന്റെ കുടുംബാംഗങ്ങളുമായും മറ്റുള്ളവരുമായും ഒത്തുകളിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് സിബിഐ എഫ്‌ഐആറിൽ പരാമർശിച്ചു. 


എന്നാൽ, കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് ചൗട്ടാല കുടുംബം ആരോപിച്ചു. 2019-ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ വ്യവസ്ഥകൾ പ്രകാരം ന്യൂഡൽഹി, പഞ്ച്കുല, സിർസ എന്നിവിടങ്ങളിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റും പ്ലോട്ടുകളും ഉൾപ്പെടെ 3.68 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.