മലപ്പുറം: ആനമങ്ങാട് വാഹന പരിശോധനയില്‍ വൻ കുഴല്‍പ്പണം പിടികൂടിയതായി റിപ്പോർട്ട്.  രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്  പെരിന്തല്‍മണ്ണ SHO രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ വെടിവെച്ചുകൊന്നു; പ്രതി അറസ്റ്റിൽ


സംഭവത്തിൽ പണം കൊണ്ട് വന്ന മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
KL-10-AG-3839 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലായിട്ടാണ് 11.15 ലക്ഷം പണം സൂക്ഷിച്ചിരുന്നത്.  ഈ പണം കോഡൂരിൽ നിന്നും വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് കൊണ്ടുവന്നിരുന്നത്.


മംഗളൂരുവിൽ മലയാളി പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മലപ്പുറം സ്വദേശി പിടിയിൽ


കർണാടകയിലെ മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്ക് നേരെ മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തി. പ്രണയാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് യുവാവ് പെൺകുട്ടികൾക്ക് നേരെ ആഡിസ് ആക്രമണം നടത്തിയത്. സംഭവത്തിൽ മലപ്പുറം നിലമ്പൂർ സ്വദേശി അഭിനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. എംബിഎ വിദ്യാർഥിയാണ് 23കാരാനായ അഭിൻ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


Also Read: 


കർണാടകയിൽ കഡാബ ജില്ലയിലെ സർക്കാർ കോളേജിൽ പഠിക്കുന്ന അലീന, അർച്ചന, അമൃത എന്നീ വിദ്യാർഥിനികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഈ മൂന്ന് പെൺകുട്ടികളിൽ ഒരാളോട് പ്രതി പ്രണയാഭ്യർഥന നടത്തിയിരിക്കുന്നതെന്നാണ് സൂചന. ആ പെൺകുട്ടിയെ ആക്രമിക്കുന്നതോടൊപ്പം കൂടെയുണ്ടായിരുന്നു മറ്റ് രണ്ട് പേർക്കും പരിക്കേൽക്കുകയായിരുന്നു എന്നാണ് നിഗമനം. പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമ്പായിരുന്നു അഭിമന്റെ ആക്രമണം.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.