മലപ്പുറം: Manjeri Councilor Murder Case: മഞ്ചേരിയിൽ പാർക്കിങ് പ്രശ്നത്തെ തുടർന്നുള്ള തർക്കത്തിനിടെ മഞ്ചേരി നഗരസഭാംഗം അബ്ദുൾ ജലീലിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി പിടിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറിനെയാണ് ഇന്ന് അറസ്റ്റു ചെയ്തത്. ആക്രമണത്തില്‍ പങ്കെടുത്ത അബ്ദുല്‍ മജീദിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നാലെയാണ് രണ്ടാമനെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം നടത്തുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Manjeri Councilor Murder : പാർക്കിങിനെ ചൊല്ലിയുള്ള തർക്കത്തിനിടെ വെട്ടേറ്റ മഞ്ചേരി നഗരസഭാംഗം മരിച്ചു


മാർച്ച് 29 ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു മഞ്ചേരി നഗരസഭയിലെ മുസ്ലീം ലീഗ് പ്രതിനിധിയായ കൗണ്‍സിലര്‍ അബ്ദുല്‍ ജലീല്‍ ആക്രമിക്കപ്പെട്ടത്. സുഹൃത്തുക്കളും നാട്ടുകാരുമായ നാലംഗ സംഘത്തോടൊപ്പം ബിസിനസ് ആവശ്യത്തിനായി പാലക്കാട് പോയ ശേഷം തിരിച്ചവരുന്നതിനിടെ പയ്യനാട് താമരശ്ശേരിയില്‍ വെച്ചാണ് കൗണ്‍സിലര്‍ അടക്കമുള്ള സംഘത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തി അക്രമിച്ചത്. 


കുട്ടിപ്പാറ-താമരശ്ശേരി റോഡരികില്‍ വെച്ച് ഒരു സംഘവുമായി വാക്കേറ്റമുണ്ടായെങ്കിലും കൗണ്‍സിലര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു.  ശേഷം അവിടന്ന് തിരിച്ചെങ്കിലും സംഘം ബൈക്കില്‍ പിന്തുടര്‍ന്ന് കാറിന്റെ പിന്‍ഗ്ലാസില്‍ ഹെല്‍മെറ്റ് കൊണ്ട് എറിഞ്ഞു. ഇതോടെ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ അബ്ദുല്‍ ജലീലിനെ തലയുടെ പിന്‍ഭാഗത്ത്  മൂര്‍ച്ചയുള്ള ഇരുമ്പു ദണ്ഡ് കൊണ്ട് വെട്ടുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ തലയുടെ പിന്‍ഭാഗം പിളര്‍ന്നു. സംഭവശേഷം ഉടൻ തന്നെ മൂന്നംഗ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. 


 Also Read: ഇന്ധനവില കുതിക്കുന്നു; 10 ദിവസത്തിനിടെ ഒൻപതാം തവണയാണ് വർധന; കേരളത്തിൽ ഡീസൽ വില 100 കടന്നു 


കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾ ജലീലിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ ആശുപത്രിയിലുമെത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജലീലിന് ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും വെന്‍റിലേറ്ററില്‍ കഴിയവെ മരണപ്പെടുകയായിരുന്നു. വെട്ടിപ്പരിക്കേല്‍പ്പിച്ചതുപോലെയാണ് മുറിവെങ്കിലും വെട്ടിയതല്ലെന്നും, മൂര്‍ച്ചയുള്ള ഇരുമ്പ് കമ്പികൊണ്ട് പിന്‍ഭാഗത്ത് അടിച്ചതിനാല്‍ ആഴത്തിലുള്ള മുറിവാണ് ഉണ്ടായതെന്നും പൊലീസ് അറിയിച്ചു.


 



മുസ്ലിം ലീഗ് പ്രാദേശിക നേതാവും മഞ്ചേരി നഗരസഭ പതിനാറാം വാര്‍ഡ് മെമ്പറുമായ അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നഗരസഭാ പരിധിയില്‍ തുടരുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഉച്ചക്ക് ഒരു മണിയോടെ മഞ്ചേരി ടൗണ്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തുമെന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക