ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപം എക്സൈസ് പരിശോധന. റെയ്ഡിൽ 2.255 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒഡീഷ സ്വദേശിയായ ജേക്കബ് കൈസ്‌കയെ (39) അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ഫെമിൻ.ജി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു.പി.ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ.വി.ബി, ഗോപീകൃഷ്ണൻ, വർഗീസ് പയസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വർഗ്ഗീസ്.എ.ജെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

10 ഗ്രാം എംഡിഎംഎയുമായി യുവതി തലശ്ശേരിയിൽ അറസ്റ്റിൽ!


തലശ്ശേരി: എംഡിഎംഎയുമായി യുവതി തലശ്ശേരിയിൽ പിടിയിൽ. വാടക ക്വാർട്ടേഴ്‌സിൽ വിൽപനക്കായി സൂക്ഷിച്ച 10.05 ഗ്രാം എംഡിഎംഎയുമായിട്ടാണ് യുവതി അറസ്റ്റിലായത്. 


ചാലിൽ സ്വദേശിനി പി.കെ. റുബൈദയാണ് അറസ്റ്റിലായത്. തലശ്ശേരി കുയ്യാലിയിലെ അൻഷ ക്വാർട്ടേഴ്‌സിൽ നിന്നാണ് തലശ്ശേരി എസ്ഐ ടി.കെ. അഖിലും സംഘവുമാണ് യുവതിയെ പിടികൂടിയത്. ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 10.05 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായത്. ക്വാർട്ടേഴ്‌സിലെ അടുക്കളയിൽ ഫ്രിഡ്ജിനടിയിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.


ക്വാർട്ടേഴ്‌സിൽ നടത്തിയ വിശദമായ പരിശോധനയിൽ എംഡിഎംഎ കൂടാതെ ആറ് മൊബൈൽ ഫോണുകൾ, മയക്കുമരുന്ന് ചില്ലറ വിൽപനക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, 4800 രൂപ എന്നിവയും കണ്ടെത്തയിട്ടുണ്ട് . ഞായറാഴ്ച രാത്രി ഒമ്പതിനു ശേഷമാണ് യുവതിയെ അറസ്റ്റു ചെയ്തത്. എസ്.ഐ അഖിലിനൊപ്പം പൊലീസുകാരായ ശ്രീജേഷ്, നിസാർ, ജിബിന റോയ്, ജീഷ്മ എന്നിവരും ചേർന്നാണ് ക്വാർട്ടേഴ്‌സിൽ പരിശോധന നടത്തിയതും യുവതിയെ അറസ്റ്റ് ചെയ്തതും. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.