ചെന്നൈ:  ഡെലിവറി ബോയിയെ കത്തികാട്ടി കൊള്ളയടിച്ച കേസില്‍ മലയാളി ഗുണ്ട അറസ്റ്റില്‍. ഇരുപതിലധികം കേസുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു പാപ്പച്ചനെയാണ് ചെന്നൈ പോലീസ് അറസ്റ്റു ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശിവസേന എംഎൽഎയുടെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ 


കഴിഞ്ഞ ബുധനാഴ്ച തേനാംപെട്ടില്‍ വച്ച് ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ഡെലിവറി ബോയിയായ എന്‍. ജാനകി രാമനെ കൊള്ളയടിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  ഇയാളിൽ നിന്നും പണവും ഫോണും തട്ടിയെടുക്കുന്നതിനിടെ തന്നെ കുറിച്ച്  കൂടുതൽ അറിയണമെങ്കിൽ ഗൂഗിള്‍ ചെയ്തു നോക്കാൻ ബിനു പറഞ്ഞവെന്ന് ജാനകിരാമൻ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. 


ശേഷം നടത്തിയ തിരച്ചിലിനൊടുവിൽ ബിനുവും സഹായിയും അറസ്റ്റിലാകുകയായിരുന്നു. ബിനുവിനെ അറസ്റ്റു ചെയ്യാൻ വന്ന പോലീസിനോട് തനിക്ക് ഇപ്പോൾ ഗുണ്ടാ പണിയൊന്നും ഇല്ലെന്നും തൻ അതൊക്കെ നിർത്തിയെന്നുമൊക്കെയുള്ള സ്ഥിരം പല്ലവി ബിനു പറഞ്ഞുവെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ പോലീസ് നിന്നില്ല.


Also Read: Crime News: ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സണ്‍ന്റെ കാറിന് നേരെ ആക്രമണം


ബിനു പോലീസിന്റെ നോട്ടപ്പുള്ളിയാകുന്നത് 2018 ഓടെയാണ്.  കാരണം അന്ന് നിരവധി ഗുണ്ടകൾക്കൊപ്പം വടിവാൾ ഉപയോഗിച്ച് കേക്ക് കട്ട് ചെയ്ത് പിറന്നാൾ ആഘോഷിച്ചതാണ്.  ശേഷം ഇയാളെ എവിടെയെങ്കിലും വച്ച് കണ്ടാൽ വെടിവച്ചിടാനുള്ള ഉത്തരവ് സിറ്റി കമ്മീഷണർ നൽകിയതിനെ തുടർന്ന് ബിനു കീഴടങ്ങുകയായിരുന്നു.   


ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയ ബിനുവിനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു.  പിന്നെ ഇയാൾ പൊങ്ങുന്നത് ചൂളൈമേടിലെ ചായക്കടയിലെ തൊഴിലാളിയായാണ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക