Money Fraud: ഓണ്‍ലൈന്‍ ടാസ്കിലൂടെ പണം നേടാം; തൊടുപുഴ സ്വദേശിനിക്ക് നഷ്ടമായത് 6.18 ലക്ഷം, നാല് പേർ അറസ്റ്റിൽ
Money Fraud Case: ടാസ്ക് പൂർത്തിയാക്കി നേടിയ പണം അക്കൗണ്ടിലേക്ക് അയച്ചെന്ന് കാട്ടി പ്രതികൾ യുവതിക്ക് സന്ദേശം അയച്ചു. എന്നാൽ, ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി യുവതി മനസ്സിലാക്കിയത്.
ഇടുക്കി: ഓൺലൈൻ ടാസ്ക് പൂർത്തിയാക്കിയാൽ പണം നേടാമെന്ന് വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 6.18 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. എറണാകുളം കുന്നത്തുനാട് പട്ടിമറ്റം മുരയിൻചിറ ഫാരിസ് (24), റമീസ് (22), കുമാരപുരം പുളിക്കൽ സംഗീത് (22), വടുതല ചേരാനല്ലൂർ ബൈതുൾ നസറിൽ ഫസൽ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ അക്കൗണ്ടിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്തത്. പണം പിൻവലിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
തൊടുപുഴ സ്വദേശിക്കാണ് തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ടത്. ജനുവരി 21ന് യുവതിയുടെ ടെലഗ്രാം ആപ്പിലേക്കാണ് വ്യാജ ലിങ്ക് ലഭിച്ചത്. ആമസോണിന്റേതെന്ന പേരിലാണ് ലിങ്ക് അയച്ചത്. ലിങ്ക് ഓപ്പൺ ചെയ്ത് ഇതിൽ നൽകിയിരിക്കുന്ന ടാസ്ക് പൂർത്തിയാക്കിയാൽ പണം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി ഗൂഗിൾപേ വഴി ആദ്യം ഒരു നിശ്ചിത തുക നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
ALSO READ: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി; വിൽപ്പനക്കാരനെ പറ്റിച്ച് പണം തട്ടിയ ആൾ പിടിയിൽ
ആദ്യ ടാസ്ക് പൂർത്തിയായാൽ ഇരട്ടി പണം ലഭിക്കുമെന്നും അടുത്ത ടാസ്കിലേക്ക് പോകണമെങ്കിൽ വീണ്ടും പണം നൽകണമെന്നുമായിരുന്നു വ്യവസ്ഥ. ഫെബ്രുവരി നാല് വരെ 6.18 ലക്ഷം രൂപ യുവതി നൽകിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ടാസ്ക് പൂർത്തിയാക്കി നേടിയ പണം അക്കൗണ്ടിലേക്ക് അയച്ചെന്ന് കാട്ടി പ്രതികൾ യുവതിക്ക് സന്ദേശം അയച്ചു.
എന്നാൽ, ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി യുവതി മനസ്സിലാക്കിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തൊടുപുഴ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിനെ തുടർന്ന് നാല് പേർ അറസ്റ്റിലായി. ഇവരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്ന് കണ്ടെത്തി. തട്ടിപ്പിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ALSO READ: മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതി ചതിച്ചു; യുവാവിന് നഷ്ടമായത് 1 കോടി രൂപ
ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, ഡിവൈ.എസ്.പി.മാരായ മുഹമ്മദ് റിയാസ്, ബിജു എന്നിവരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ മഹേഷ് കുമാർ, എസ്.ഐ. റഷീദ്, എസ്.സി.പി.ഒ. ഒ.കെ.അയൂബ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.