Oyoor Kidnapping Case | കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ, പിന്നിൽ സാമ്പത്തിക തർക്കം
2 പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിൽ. ഇവർ ചാത്തന്നൂർ സ്വദേശികളാണെന്ന് വിവരമുണ്ട്
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ 3 പേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. പിന്നിൽ സാമ്പത്തിക തർക്കമെന്നാണ് സൂചന. പ്രതികളെല്ലാവരും ഒരു കുടുംബത്തിലെന്നാണ് സൂചന. തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2 പുരുഷൻമാരും ഒരു സ്ത്രീയുമാണ് സംഘത്തിൽ. ഇവർ ചാത്തന്നൂർ സ്വദേശികളാണെന്ന് വിവരമുണ്ട്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
തിങ്കളാഴ്ച വൈകിട്ടാണ് നാലംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.തുടർന്ന് അബിഗേൽ സാറ റെജിയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 ഓടെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു സ്ത്രീ കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ചുപോയി എന്നാണ് ദൃക്‌സാക്ഷികൾ പോലീസിന് മൊഴി നൽകിയത്.
ട്യൂഷന് പോകും വഴി സഹോദരനൊപ്പം ഉണ്ടായ അബിഗേൽ സാറ റെജിയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോകുകയായിരുന്നു. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ച് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.