​ഗാന്ധിന​ഗർ: ഗുജറാത്ത് തീരത്ത് 280 കോടി രൂപയുടെ ഹെറോയിനുമായി പാകിസ്താൻ ബോട്ട് പിടിയിൽ. ഇന്ത്യൻ കോസ്റ്റ് ഗാർഡാണ് മയക്കുമരുന്നുമായി എത്തിയ പാകിസ്താൻ ബോട്ട് പിടികൂടിയത്. പിടികൂടിയ ഹെറോയിന് വിപണിയിൽ 280 കോടി രൂപ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ സമുദ്രാതിർത്തിയിൽ കടന്ന 'അൽ ഹജ്' എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാകിസ്ഥാൻ പൗരന്മാരെ പിടികൂടിയതായും റിപ്പോർട്ടുകളുണ്ട്. 



COMMERCIAL BREAK
SCROLL TO CONTINUE READING

കോസ്റ്റ് ​ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബോട്ട് നിർത്താൻ നിർദേശം നൽകിയെങ്കിലും നിർത്താതെ പോയി. ഇതിനെ തുടർന്ന് വെടിവെപ്പ് നടത്തേണ്ടി വന്നതായും വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റതായും കോസ്റ്റ്​ഗാർഡ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പിടിയിലായവരെ ​ഗുജറാത്തിലെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തെത്തിച്ചു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മുൻപും മയക്കുമരുന്നുമായി പാകിസ്ഥാൻ ബോട്ടുകൾ ഇന്ത്യൻ തീരത്ത് നിന്ന് പിടികൂടിയിട്ടുണ്ട്.




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.