RSS Worker Murder Case | പാലക്കാട് RSS പ്രവർത്തകന്റെ കൊലപാതക കേസിൽ അറസ്റ്റിലായ PFI നേതാവിനെ റിമാൻഡ് ചെയ്തു
പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. അതേസമയം പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
Palakkad : പാലക്കാട് മമ്പറത്ത് RSS പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് (PFI) നേതാവിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്കാണ് കോടതി റിമാൻഡി ചെയ്തിരിക്കുന്നത്.
പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. അതേസമയം പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
ALSO READ : Rss Worker Murder| പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻറെ മരണം: പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ
ഇന്നലെ നവംബർ 22 തിങ്കളാഴ്ച രാത്രിയോടെയാണ് കേസിൽ നെന്മാറ സ്വദേശിയായ സലാമിനെ അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് വെച്ചാണ് പൊലീസ് സലാമിനെ പിടികൂടുന്നത്. ഇന്ന് രാവിലെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു. ദൃസാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ ഇനി നാലു പേരുടെ അറസ്റ്റും കൂടിയാണ് നടക്കാനുള്ളത്.
കഴിഞ്ഞ 15നാണ് ആർ.എസ്.എസ് പ്തനാരി മണ്ഡല് ബൌദ്ധിക് പ്രമുഖ് ആയ സഞ്ജിതിനെ ഭാര്യയുമൊപ്പം ബൈക്കിൽ പോകവെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് പ്രതികളുടെ കാറിൻറെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടിരുന്നു.
ALSO READ : Palakkad RSS Worker Murder | അക്രമിസംഘം സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു
പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലുള്ള 30-ൽ അധികം പേരുടെ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം അന്വേഷണം എങ്ങുമെത്തുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പിയും രംഗത്ത് വന്നിരുന്നു.
പ്രശ്നം ദേശീയത്തലത്തിൽ ഉയർത്തിക്കാട്ടാൻ ബിജെപി സംസ്ഥാന നേതൃത്വം ഇന്നലെ രാത്രിയിൽ ഡൽഹിയിൽ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഡൽഹി വാർത്തസമ്മേളനത്തിൽ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു.
കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടാണ് ബിജെപി നേതാക്കൾ അമിത് ഷായെ കണ്ടത്. എഎൻഐ അന്വേഷിക്കണമെന്നാശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...