Palakkad : പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ (RSS Worker Sanjith) കൊല്ലപ്പെടുത്തിയ കേസിൽ പോലീസ് (Police) പ്രാഥമിക വിവര റിപ്പോർട്ട് (FIR) സമർപ്പിച്ചു. റിപ്പോർട്ട് പ്രകാരം രാഷ്ട്രീയ പകയാണ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ (Murder) കാരണം. സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ (SDPI) ആണെന്ന് ആരോപണവുമായി ബിജെപി (BJP) രംഗത്തെത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ പ്രതികളുടെ പേര് എഫ്ഐആരിൽ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല കൊലപാതകത്തിന്റെ കൃത്യമായ കാരണം എന്താണെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടില്ല.  ആര്‍എസ്എസ് പ്രവര്‍ത്തകന്‍ (RSS Worker)സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ (Murder) അന്വേഷണത്തിന്റെ ഭാഗമായി ഒരു പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടിരുന്നു.


ALSO READ: Palakkad RSS Worker Murder | അക്രമിസംഘം സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു


സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം സഞ്ചരിച്ച കാറിന്റെ CCTV ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ് (Police). കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണം എന്ന് പോലീസ് അഭ്യർത്ഥിച്ചിരുന്നു. വെളുത്ത നിറത്തിലുള്ള പഴയ മോഡൽ മാരുതി 800 കാറാണ് ദൃശ്യത്തിലുള്ളത്. 


ALSO READ: Palakkad Murder : പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുന്നു; പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു


പാലക്കാട് ഡിവൈഎസ്പി പി സി ഹരിദാസ്, ആലത്തൂർ ഡിവൈഎസ്പി കെ എം ദേവസ്യ, ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇൻസ്‌പെക്ടർ ജെ മാത്യു, കസബ ഇൻസ്‌പെക്ടർ രാജീവ്, കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്ടർ എം ശശിധരൻ, നെന്മാറ ഇൻസ്‌പെക്ടർ എ ദീപകുമാർ, ചെർപ്പുളശ്ശേരി ഇൻസ്‌പെക്ടർ എം സുജിത് എന്നിവരടങ്ങിയ 34 അംഗ സംഘത്തെയാണ് നിലവിൽ അന്വേഷണത്തിന് നിയോഗിച്ചത്.


ALSO READ:  ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; തലയിൽ ആറ് വെട്ടുകൾ, ശരീത്തിൽ മുപ്പതിലേറെ വെട്ട്; മരണ കാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്


മമ്പറത്ത് വെച്ചാണ് ആർഎസ്എസ് പ്രവർത്തകൻ (RSS Worker) സഞ്ജിത്ത്‌ കൊല്ലപ്പെട്ടത്. മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ (Postmortem Report) വ്യക്തമാണ്. തലയിൽ ആറ് വെട്ടാണേറ്റിരുന്നത്. ശരീരത്തിലാകെ മുപ്പതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്നും കണ്ടെത്തി.


 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കൊലപാതകം (Political murder) നടന്നത്. ഒന്നര മണിക്കൂറോളം കാത്തിരുന്നാണ് പ്രതികൾ സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം ആസ്രൂതിതമായിരുന്നുവെന്നും പോലീസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.