Palakkad : ആര്‍എസ്എസ് പ്രവര്‍ത്തകന്‍ (RSS Worker)സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ (Murder) പ്രതികൾക്കായി പൊലീസ് (Police) അന്വേഷണം തുടരുകയാണ്. ഒരു പ്രതിയുടെ രേഖചിത്രം പൊലീസ് ഇന്ന് പുറത്ത് വിടും. കൂടാതെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥർ എസ്ഡിപിഐ പ്രവർത്തകരെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊലപാതകം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷവും പ്രതികളെ കണ്ടെത്താൻ പൊലീസ് ഉദ്യോഗസ്ഥർക്ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികളുടെ രേഖാചിത്രം പുറത്ത് വിടാൻ പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചത്. പ്രതികളുടെ വാഹനങ്ങളുടെ വിവരങ്ങളും പുറത്ത് വിടും. ഉത്തർ മേഖല ഐജിയാണ് പ്രതികളുടെ വാഹനങ്ങളുടെ വിവരങ്ങൾ പുറത്ത് വിടാൻ ഉത്തരവിട്ടത്.


ALSO READ : Palakkad Murder : പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുന്നു; പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു


ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചുവെന്ന സംശയിക്കുന്ന ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ  കണ്ടെത്തിയിരുന്നു. ഇതും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് . നാൾ വടിവാളുകളാണ് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ആയുധവുമായി ബന്ധപ്പെട്ട പൊലീസ്  ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനകൾ നടത്തും.


പ്രതികൾ (Accused) സഞ്ചരിച്ച പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. പെരുവമ്പ് വരെയുള്ള പത്തിലേറെ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് നിലവിൽ പരിശോധിക്കാൻ ഒരുങ്ങുന്നത്.


ALSO READ : ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; തലയിൽ ആറ് വെട്ടുകൾ, ശരീത്തിൽ മുപ്പതിലേറെ വെട്ട്; മരണ കാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്


പോലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ പ്രതികൾ സഞ്ചരിച്ചുവെന്ന് കരുതുന്ന വെള്ള മാരുതി 800 കാര്‍ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ദൃശ്യങ്ങളിൽ നിന്ന് കാറിന്റെ നമ്പർ ലഭിച്ചിട്ടില്ല. ഒന്നര മണിക്കൂറോളം കാത്തിരുന്നാണ് പ്രതികൾ സഞ്ജിത്തിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം ആസ്രൂതിതമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.


ALSO READ :Palakkad Political Murder : പാലക്കാട് RSS പ്രവർത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു


മമ്പറത്ത് വെച്ചാണ് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത്‌ കൊല്ലപ്പെട്ടത്. മരണകാരണം തലയിലേറ്റ വെട്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിൽ ആറ് വെട്ടാണേറ്റിരുന്നത്. ശരീരത്തിലാകെ മുപ്പതിലേറെ വെട്ടുകളുണ്ടായിരുന്നുവെന്നും കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് കൊലപാതകം (Political murder) നടന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.