അങ്ങിനെയൊരു കോളിൻറെ ആവശ്യം? മോഡലുകളെ പിൻതുടർന്ന കാർ ഡ്രൈവർ ഹോട്ടൽ ഉടമയെ വിളിച്ചിരുന്നതായി തെളിഞ്ഞു
സൈജു മരിച്ച മോഡലുകളടക്കം പങ്കെടുത്ത ഡി.ജെ പാർട്ടി നടത്തിയ നമ്പർ 18 ഹോട്ടലിൻറെ ഉടമയെ ഫോണിൽ വിളിച്ചതായി കണ്ടെത്തി.
കൊച്ചി: പാലാരിവട്ടത്തെ മോഡലുകളുടെ കാർ അപകടത്തിൽ ദുരൂഹതകൾക്ക് അവസാനമില്ല. വഴിയിൽ ഇവരെ പിൻതുടർന്ന ഒാഡി കാറിനെ ചുറ്റിപറ്റിയുള്ള അന്വേഷണങ്ങൾ കാർ ഒാടിച്ചിരുന്ന സൈജുവിലേക്കാണ് എത്തിയത്.
സൈജു മരിച്ച മോഡലുകളടക്കം പങ്കെടുത്ത ഡി.ജെ പാർട്ടി നടത്തിയ നമ്പർ 18 ഹോട്ടലിൻറെ ഉടമയെ ഫോണിൽ വിളിച്ചതായി കണ്ടെത്തി. പാലാരിവട്ടത്ത് മോഡലുകളുടെ കാർ അപകടത്തിൽപ്പെടുന്നതിന് തൊട്ട് മുൻപാണ് ഇയാൾ ഇത്തരത്തിൽ ഫോൺ കോൾ നടത്തിയത്.
സൈജുവിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഹോട്ടലുടമ റോയി ഇപ്പോഴും ഒളിവിലാണ്. നമ്പർ 18 ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടി ദൃശ്യങ്ങളാണ് ഇനി ഒരു പക്ഷെ നിർണ്ണായകമായേക്കുന്നത്.
ALSO READ : Kochi accident | മുൻ മിസ് കേരളയും റണ്ണറപ്പും അപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലുടമയെ ചോദ്യം ചെയ്യും
ദൃശ്യങ്ങൾ അടങ്ങുന്ന ഡി.വി.ആർ ഹോട്ടലുടമ റോയി തന്നെ ഒളിപ്പിച്ചതായി ഹോട്ടൽ ജീവനക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ മോഡലുകളെ പിൻതുടരാൻ തക്ക കാരണം എന്താണെന്നാണ് പോലീസിനെയും കുഴക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറയാനാണ് അത്തരത്തിൽ ചെയ്തതെന്നാണ് താൻ പിൻതുടർന്നതെന്നാണ് സൈജു പറയുന്നത്. എന്നാൽ ഇതെന്തായാലും പോലീസ് വിശ്വാസത്തിൽ എടുക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
അതിലും ദുരൂഹത ഉയർത്തുന്നത് കുണ്ടന്നൂരിൽ വെച്ച് മോഡലുകളുടെ കാർ ഒാഡി കാറിലെത്തിയവർ തടഞ്ഞിരുന്നതായും സൂചനയുണ്ട്.