പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കൊലപാതകത്തിന് പ്രചോദനമായത് ഒരു മലയാള സിനിമയാണെന്ന് പൊലീസ്. ഒരു സീരിയൽ കില്ലറുടെ കഥ പറഞ്ഞ സിനിമ കണ്ടാണ്  കൊലപ്പെടുത്താനുള്ള രീതിയും മറ്റും തീരുമാനിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.   വിഷ്ണുപ്രിയയെ വധിക്കാൻ ഇരുതല മൂർച്ചയുള്ള കത്തി പ്രതി സ്വന്തമായി നിർമ്മിക്കുകയായിരുന്നു. അതിന് ശേഷം വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ ശ്യാംജിത്ത് യുവതിയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. 
 
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അവിടെ വെച്ച് തന്നെ പ്രതി വസ്ത്രം മാറ്റി. ശേഷം വസ്ത്രവും,   ചുറ്റികയും കൊലക്കത്തിയും അടക്കമുള്ള വസ്തുക്കൾ ഒരു ബാഗിലാക്കി കൊണ്ട് പോകുകയായിരുന്നു. ശേഷം ഒരു ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടിയും ഈ ബാഗിൽ വെച്ച് അടുത്തുള്ള കുളത്തിൽ കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു. ഇവ കണ്ടെത്തിയാലും അതിൽ ഉള്ളത് തന്റെ ഡിഎൻഎ അല്ലെന്ന് പറഞ്ഞ് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Panoor Vishnupriya Murder: കൊലയ്ക്ക് ശേഷം ബാ​ഗ് കുളത്തിൽ ഉപേക്ഷിച്ചു; തെളിവെടുപ്പിൽ കൊലക്കത്തിയും ചുറ്റികയും കണ്ടെത്തി


പൊലീസ് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ച ചുറ്റികയും കൊലക്കത്തിയും കണ്ടെത്തിയിരുന്നു. പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തിയും ചുറ്റികയും ഉൾപ്പെടുന്ന ബാ​ഗ് ഉപേക്ഷിച്ചത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. കുളത്തിൽ ഉപേക്ഷിച്ച ബാഗിൽ കൊല നടത്താൻ ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തി. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ എന്നിവ ഉൾപ്പെടെയാണ് ബാ​ഗിലാക്കി കുളത്തിൽ ഉപേക്ഷിച്ചത്.


പ്രതി ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ വാങ്ങിയ കടകളിലെത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതിനായി ശ്യംജിത്തിനെ കസ്റ്റഡിയിൽ വാങ്ങും. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.


പ്രണയ ബന്ധത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇന്നലെയാണ് പ്രതി പാനൂരിലെ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് വീട്ടിൽ വിഷ്ണുപ്രിയ മാത്രമാണ് ഉണ്ടായിരുന്നത്. അമ്മയും ബന്ധുക്കളും തൊട്ടടുത്തുള്ള കുടുംബവീട്ടിൽ ഒരു മരണാനന്തര ചടങ്ങിലായിരുന്നു. രാവിലെ വസ്ത്രം മാറാനും മറ്റുമായി വിഷ്ണുപ്രിയ കുടുംബവീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഏറെ വൈകിയിട്ടും മകളെ കാണാതിരുന്നതിനെ തുടർന്ന് അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ മൃദേഹം കണ്ടെത്തിയത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.