തിരുവനന്തപുരം: എആർ ക്യാമ്പിലെ പോലീസ് ഉ​ദ്യോ​ഗസ്ഥനും പാറശ്ശാല സ്വദേശിയുമായ അനീഷ് സേവ്യറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസമാണ് അയൽവാസിയായ നിർമല സ്ത്രീയുടെ മാനസിക പീഡനത്തെ തുടർന്ന് അനീഷ് ആത്മഹത്യ ചെയ്തത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് അനീഷിനെ കണ്ടെത്തിയത്. അനീഷിന്റെ മൃതദേഹത്തിൽ നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അനീഷിന്റെ സഹോദരന്റെ കല്യാണ ആലോചനകൾ മുടക്കുന്നത് നിർമലയാണെന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് അനീഷ് നിർമലയുടെ വീട്ടിലെത്തി ചോ​ദ്യം ചെയ്തപ്പോൾ നിർമല കഴുത്തിൽ കത്തി വച്ചുവെന്നും ദേഷ്യം വന്ന അനീഷ് നിർമലയുടെ ചെകിട്ടത്തടിച്ചുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്. 


തുടർന്ന് നിർമല പാറശാല പോലീസിന് പരാതി നൽകുകയായിരുന്നു. അതിന് ശേഷം നിർമലയുടെ ബന്ധുക്കളായ രാജ്‌കുമാർ, ജയകുമാർ എന്നിവർ കേസ് ഒതുക്കി തീർക്കാൻ കാശ് ആവശ്യപ്പെട്ടുവെന്നും, അല്ലെങ്കിൽ തന്‍റെ ജോലിതെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീഷിന്‍റെ ആത്മഹത്യകുറുപ്പിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിർമലയുടെ ബന്ധുക്കളായ രാജ്‌കുമാർ, ജയകുമാർ എന്നിവരെ പിടികൂടിയത്. എന്നാൽ ആത്മഹത്യ കുറുപ്പിൽ പരാമർശിച്ചിരിക്കുന്ന രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും അവർ ഒളിവിലാണെന്നും പാറശ്ശാല സിഐ അരുൺ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ