തിരുവനന്തപുരം: Parassala Sharon Murder Case:  പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി ഗ്രീഷ്മ. ഷാരോണിനെ എങ്ങനെ സാവധാനം വിഷം നല്‍കി കൊലപ്പെടുത്താമെന്ന് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തപ്പിയിരുന്നുവെന്നും ഇതിലൂടെയാണ് ചില വേദനസംഹാരി ഗുളികകള്‍ അമിതമായ കഴിച്ചാൽ വൃക്കകള്‍ തകരാറിലാകുമെന്നും പിന്നീട് മരണത്തിലേക്ക് നയിക്കുമെന്നും കണ്ടെത്തിയതെന്നും ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഷാരോൺ വധക്കേസ്, അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം


കഷായത്തില്‍ കീടനാശിനി കലക്കി നല്‍കുന്നതിന് മുൻപാണ് ഇങ്ങനെ ചെയ്തതെന്നും ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. തെളിവെടുപ്പിനിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഷാരോണിന് നല്‍കിയത് അന്‍പതോളം ഡോളോ ഗുളിക പൊടിച്ചു ചേര്‍ത്ത ജ്യൂസാണെന്ന് ഗ്രീഷ്മ പറഞ്ഞു. എന്നാല്‍ കയ്പു കാരണം ഷാരോണ്‍ ജ്യൂസ് തുപ്പികളഞ്ഞുവെന്നും പഴകിയ ജ്യൂസ് ആയിരിക്കുമെന്നായിരുന്നു താൻ അന്ന് ഷാരോണിനോട് പറഞ്ഞതെന്നും ഗ്രീഷ്മ അന്വേഷണ സംഘത്തെ അറിയിച്ചു. 


Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും! 


ഇന്നലെ ഗ്രീഷ്മയെ കന്യാകുമാരി ജില്ലയിലെ വിവിധയിടങ്ങളിലെത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. മാത്രമല്ല ഗ്രീഷ്മയെ താലികെട്ടിയ ശേഷം ഇരുവരും താമസിച്ച തൃപ്പരപ്പിലെ ലോഡ്ജിലും ഷാരോണ്‍ പഠിച്ച കോളേജിലും തെളിവെടുപ്പിനായി ഗ്രീഷ്മയെ കൊണ്ടുപോയിരുന്നു. തമിഴ്‌നാട്ടില്‍ ഷാരോണ്‍ പഠിച്ചിരുന്ന നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെത്തിച്ച ഗ്രീഷ്മ ഷാരോണിനൊപ്പം അവിടെ മുന്നേ എത്തിയിരുന്നുവെന്ന് ചിലർ തിരിച്ചറിഞ്ഞു. ഈ കോളേജിൽ വച്ച് തെളിവെടുപ്പ് നടത്തുമ്പോഴാണ് ജോസ് ചലഞ്ചിൽ ഡോളോ ചേർത്ത് നൽകിയ വിവിവരം ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞത്.  ആഗസ്റ്റ് 25 ന് വീട്ടിൽനിന്നും ഇറങ്ങുന്നതിന് മുൻപ് 50 ഓളം ഗുളികകൾ പൊടിച്ചു കുഴച്ചു തന്റെ കൈവശം സൂക്ഷിച്ചിരുന്നുവെന്നാണ് ഗ്രീഷ്മ പറഞ്ഞത്. 


Also Read: Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ


ശേഷം ഷാരോണുമായി ബൈക്കിൽ തന്റെ കോളേജില്‍ എത്തിയ ഗ്രീഷ്മ കോളേജിന് അല്പം അകലെയുള്ള കടയില്‍ നിന്നും രണ്ട് കുപ്പി ജ്യൂസ് വാങ്ങുകയും ഇരുവരും ഷാരോണിന്റെ കോളേജിലെത്തിയശേഷം ഗ്രീഷ്മ കോളേജിനു മുന്നിലെ ആശുപത്രിയിലെ ശൗചാലയത്തിലേക്ക് പോകുകയും അവിടെവെച്ച് ഒരു കുപ്പിയില്‍ ഗുളിക പൊടിച്ചത് ചേര്‍ക്കുകയും അതുകഴിഞ്ഞ്    ഉച്ചയോടെ തിരികെ കുഴിത്തുറയില്‍ എത്തിയപ്പോഴാണ് പഴയ പാലത്തിന് സമീപത്തുവെച്ച് ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഗുളിക ചേര്‍ത്ത ജ്യൂസ് ഷാരോണിനെ കുടിക്കാന്‍ പ്രേരിപ്പിച്ചത്.  ഗ്രീഷ്മയുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ശൗചാലയത്തിലും അഴകിയ മണ്ഡപത്തിലെ കടയിലും കുഴിത്തുറ പാലത്തിലും ഗ്രീഷ്മയെ എത്തിച്ചു തെളിവെടുപ്പ് നടത്തി.  കസ്റ്റഡി കാലാവധി കഴിയുന്ന ഗ്രീഷ്മയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ