Malappuram: പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പ്രതി വീനീഷാണ് സബ്-ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ജയിലിലെ കൊതുകിതിരി കഴിച്ചാണ് മരിക്കാൻ ശ്രമിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പെരിന്തൽ മണ്ണ സബ്-ജയിലിലാണ് വിനീഷുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പെരിന്തൽമണ്ണയിലാണ് നാടിനെ നടുക്കുന്ന സംഭവം നടന്നത്. ഏലംകുളം കുളന്തര  ചെമ്മാട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യയാണ് (21) കൊല്ലപ്പെട്ടത്. പ്രതി പൊതുവയിൽ കൊണ്ടപറമ്പ് വീട്ടിൽ വിനീഷിനെ (21) പൊലീസ് കസ്റ്റഡിയിൽ (Police custody) എടുത്തു. ദൃശ്യയുടെ സഹോദരി ദേവശ്രീക്കും (13) കുത്തേറ്റിരുന്നു.


 ജൂൺ17-ന് രാത്രി ദൃശ്യയുടെ പിതാവിന്റെ കട കത്തിനശിച്ചിരുന്നു. കട തീവച്ച് നശിപ്പിച്ചതാകാമെന്നും കട കത്തിച്ചതിന് പിന്നിലു വിനീഷാണെന്ന് സംശയമുണ്ട്. പിറ്റേന്നാണ് കൊലപാതകം നടന്നത്


updating......