തിരുവനന്തപുരം : പ്ലസ് ടു വിദ്യാർഥിനിയെയും യുവാവിനെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മടവൂർ സ്വദേശിനിയായ പെൺകുട്ടിയാണ് ഇന്ന് മാർച്ച് 14ന് രാവിലെ ഏഴരയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പെൺകുട്ടിയെ കെട്ടഴിച്ച് വീട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ച പെൺകുട്ടിയ്ക്ക് സ്വകാര്യ ബസിലെ ജീവനക്കാരനുമായിട്ട് അടുപ്പം ഉണ്ടായിരുന്നതായും ഇത് വീട്ടുകാർ വിലക്കിയിരുന്നതായും ബന്ധുക്കൾ പോലീസിന് മൊഴി നൽകി. ഇതിന്‍റെ മനോവിഷമത്തിലാകാം പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്.


അതേസമയം പെൺകുട്ടിയുടെ മരണ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിദ്യാർഥിനിയുമായി പ്രണയ ബന്ധത്തിലായിരുന്നു എന്ന് സംശയിക്കുന്ന യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമേൽ കരുനിലക്കോട് സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.