Idukki : ഏഴു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 73 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 64 വയസ്സുകാരനാണ് പ്രതി. പ്രതിയുടെ ചെറുമകനാണ് പീഡനത്തിന് ഇരയാകേണ്ടി വന്ന കുട്ടി. തടവ് ശിക്ഷയ്ക്ക് പുറമെ ഒരു ലക്ഷത്തി അറുപതിനായിരം രൂപാ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പോക്‌സോ കേസുൾപ്പടെ വിവിധ വകുപ്പുകളാണ് പ്രതിക്ക് മേൽ ചുമത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 73 വർഷങ്ങൾ തടവ് വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് 20 വർഷം അനുഭവിച്ചാൽ മതിയെന്ന് കോടതി അറിയിച്ചിട്ടുണ്ട്. 2019 ൽ മുരിക്കാശ്ശേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വല്യമ്മ സംഭവം കണ്ടതോടെയാണ് വിവരം പുറത്തു വന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരിക്കാശ്ശേരി പൊലീസ് കേസെടുത്തത്.


ALSO READ: കൊച്ചിയിൽ ഒരു ടാറ്റൂ ആർട്ടിസ്റ്റിനെതിരെ കൂടി ലൈംഗിക പീഡന പരാതി


എന്നാൽ കുട്ടിയുടെ പിതാവ് വിചാരണ വേളയിൽ കൂറുമാറിയിരുന്നു. പിഴയായി ലഭിക്കുന്ന തുക പൂർണമായും കുട്ടിയുടെ പുനരധിവാസത്തിന് ഉപയോഗിക്കണമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഇതുകൂടാതെ 50000 രൂപ ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിയിൽ നിന്ന് കുട്ടിക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്.


 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.