Pocso Case: പതിനാറുകാരനെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ; വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായി കുട്ടിയുടെ മൊഴി
Pocso Case Accused: കുറുവ പഞ്ചായത്ത് സമൂസപ്പടിയിലെ കെകെബി ഓഡിറ്റോറിയം ഉടമ പഴമള്ളൂർ തെക്കുംകുളമ്പിലെ കൊട്ടേക്കാരൻ അബ്ദുൽ ബഷീർ (52) ആണ് അറസ്റ്റിലായത്.
മലപ്പുറം: പതിനാറുകാരനെ പീഡിപ്പിച്ച 52കാരൻ അറസ്റ്റിൽ. കുറുവ പഞ്ചായത്ത് സമൂസപ്പടിയിലെ കെകെബി ഓഡിറ്റോറിയം ഉടമ പഴമള്ളൂർ തെക്കുംകുളമ്പിലെ കൊട്ടേക്കാരൻ അബ്ദുൽ ബഷീർ (52) ആണ് അറസ്റ്റിലായത്. കൊളത്തൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉമ്മയുടെ വീട്ടിലേക്ക് വിരുന്നുവന്ന പതിനാറുകാരനെ ഇയാൾ പീഡിപ്പിച്ചതായാണ് പരാതി.
വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായി കുട്ടി മൊഴി നൽകിയതിനെത്തുടർന്ന് പ്രതിക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബെഡ് റൂമിൽവെച്ചാണ് പീഡിപ്പിച്ചതെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്. തെക്കുംകുളമ്പിലെ വീട്ടിൽനിന്നാണ് ബഷീറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തുവയസുകാരനെ പീഡിപ്പിച്ച 64കാരന് 95 വർഷം കഠിന തടവും നാലേകാൽ ലക്ഷം രൂപ പിഴയും
തൃശൂർ: പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ 64കാരന് 95 വര്‍ഷം കഠിന തടവും നാലേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ മാള പുത്തന്‍ചിറ സ്വദേശി അറക്കല്‍ വീട്ടില്‍ ഹൈദ്രോസിനെയാണ് ചാലക്കുടി പോക്‌സോ കോടതി 95 വർഷം കഠിനതടവിന് ശിക്ഷിച്ചത്. പിഴത്തുക മുഴുവൻ ഇരയ്ക്ക് നല്‍കാനും കോടതി വിധിച്ചു.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിളികളെ വിൽപന നടത്തി വന്നിരുന്ന ആളാണ് പ്രതി ഹൈദ്രോസ്. കിളികളെ മാള, പുത്തന്‍ ചിറ പ്രദേശത്ത് വിൽപന നടത്തി വരുന്നതിനിടെയാണ് പത്തുവയസുകാരനെ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിന് ഇരയായ കുട്ടി പ്രതിയില്‍ നിന്നും കിളികളെ വാങ്ങാന്‍ പതിവായി എത്തിയിരുന്നു.
ഇതിനിടെയാണ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പിന്നീട് പലതവണ ഇത് ആവർത്തിച്ചു. 2018 മുതല്‍ ഒരു വര്‍ഷത്തോളം പ്രതി കൂട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഒടുവില്‍ കുട്ടി കൂട്ടുകാരോട് പീഡന വിവരം പറഞ്ഞു. ഇതറിഞ്ഞ കൂട്ടുകാര്‍ പീഡിപ്പിച്ച കാര്യം പ്രതിയോട് ചോദിച്ചപ്പോള്‍ പ്രതി കുട്ടിയേയും സുഹൃത്തുക്കളേയും ഭീഷണിപ്പെടുത്തി. പിന്നീട്, സുഹൃത്തുക്കള്‍ പീഡനവിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന്, വീട്ടുകാര്‍ മാള പോലീസിൽ പരാതി നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...